Latest News

ബാത്ത്‌റൂമില്‍ ഒളികാമറ; ഷോപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി:[www.malabarflash.com] നഗരത്തിലെ പ്രമുഖ ഒപ്റ്റിക്കല്‍ ഷോപ്പിലെ ബാത്ത്‌റൂമില്‍ ഒളികാമറ വച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു.

പാലാ മേലുകാവ് സ്വദേശി ജോജിയാണ് (36) അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐ ജി.ഡി. വിജയകുമാറിന്റെ നിര്‍ദേശപ്രകാരം ഷാഡോ അഡീഷണല്‍ എസ്‌ഐ നിത്യാനന്ദ പൈയുടെ നേതൃത്വത്തില്‍ സിപിഒമാരായ അഫ്‌സല്‍, ഹരിമോന്‍, ജയരാജ് എന്നിവര്‍ ചേര്‍ന്നാണു ജോജിയെ പിടികൂടിയത്.

തുടരന്വേഷണത്തിനായി പ്രതിയെ നോര്‍ത്ത് പോലീസിനു കൈമാറി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.