Latest News

കീഴൂര്‍ പുലിമുട്ടിന് സമീപം വീണ്ടും തോണി അപകടം; പത്തുപേരെ നാട്ടുകാര്‍ രക്ഷിച്ചു

കീഴൂര്‍:[www.malabarflash.com] കൂഴൂര്‍ പുലിമുട്ടിന് സമീപം വീണ്ടും തോണി അപകടം. പത്തുപേരെ നാട്ടുകാര്‍ രക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.

ദേളിയിലെ സിദ്ദീഖിന്റെ തോണിയില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനിടയിലാണ് ശക്തമായ തിരമായില്‍പെട്ട് മറിഞ്ഞത്. മൂന്ന് കീഴൂര്‍ സ്വദേശികളും ഏഴ് ബേക്കല്‍ സ്വദേശികളുമാണ് ഉണ്ടായിരുന്നത്. 

കീഴൂരിലെ ശശി(40), രതീഷ്(35), സുരേഷ് (32), ബേക്കലിലെ പവീഷ്(30), ചിത്രന്‍ (38), നമ്പീശന്‍ (32), ഗോകുല്‍ (27) എന്നിവര്‍ക്ക് നിസാര പരിക്കുണ്ട്. 

ഇത് മൂന്നാംതവണയാണ് ഇവിടെ തോണി അപകടത്തില്‍പെടുന്നത്. പുലിമുട്ട് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.