കാസര്‍കോട്: [www.malabarflash.com] നെല്ലിക്കുന്ന് ശാന്ത ദുര്‍ഗാംഭ റോഡില്‍ കാറില്‍ കടത്തുകയായിരുന്ന 267.8 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. കാറോടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് അഡീ. എസ് ഐ വരുണ്‍ ജി കൃഷ്ണനും സംഘവുമാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ കെ എ 19 എം എ 4338 നമ്പര്‍ റിട്‌സ് കാറില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്.
കാസര്‍കോട് ഭാഗത്ത് നിന്ന് നെല്ലിക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു. പിന്തുടരുന്നതിനിടയില്‍ ശാന്തദുര്‍ഗാംഭ റോഡരികില്‍ കാര്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. 48 കുപ്പി വീതം വരുന്ന 31 കെയ്‌സ് മദ്യമാണ് കാറിലുണ്ടായിരുന്നത്. ബാഗ്‌പൈപ്പര്‍ മദ്യത്തിന്റെ ഫ്രൂട്ടി മാതൃകയിലുള്ള 144 പാക്കറ്റുകളും ഇതില്‍പെടും.
ബൂംജോണ്‍ബുള്‍ മദ്യത്തിന്റെ 180 മില്ലിയുടെ 576 കുപ്പിയും മൈസൂര്‍ലാന്‍സറിന്റെ 336 കുപ്പിയും പ്രസ്റ്റീജിന്റെ 240 കുപ്പിയും ഓള്‍ഡ് ടാവേണിന്റെ 144 കുപ്പിയും പിടിച്ചെടുത്തവയില്‍പെടും. കര്‍ണാടകയില്‍ മാത്രം വില്‍ക്കാന്‍ ലൈസന്‍സുള്ള മദ്യമാണിത്.
Keywords: Liquor, Car, Rits Car, Police, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment