ലക്‌നോ:[www.malabarflash.com] പീഡനക്കേസില്‍ ജയില്‍ ശിക്ഷകഴിഞ്ഞ് ഇറങ്ങിയ യുവാവ് എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ ബറേലി കമേരിടെഹ്‌സില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ചോട്ടു എന്നു വിളിക്കപ്പെടുന്ന സലിമാണ് (22) ക്രൂരകൃത്യം നടത്തിയത്. നോട്ട്ബുക്ക് വാങ്ങുന്നതിന് വീട്ടില്‍നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സലിം തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പീഡനത്തിനു ശേഷം കുട്ടിയുടെ തലയും കൈയും പ്രതി വെട്ടിപ്പിളര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സലീമിനെ 2012 ല്‍ നാലു വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയാണ് വീണ്ടും കൊടുംക്രൂരത നടത്തിയത്. പ്രതിയുടെ അച്ഛനേയും ഭാര്യയേയും പോലീസ് കസ്റ്റഡിയിലെടുത്തു. സലിം ഒളിവിലാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment