Latest News

സ്റ്റീല്‍ കലത്തിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ടു വയസ്സുകാരിയെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി

ആലുവ:[www.malabarflash.com] കളിക്കുന്നതിനിടെ സ്റ്റീല്‍ കലത്തിനുള്ളില്‍ ശരീരം കുടുങ്ങിപ്പോയ രണ്ടു വയസ്സുകാരിയെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. കിഴക്കെ കടുങ്ങല്ലൂര്‍ 'നൈവേദ്യ'ത്തില്‍ രാജേഷ്‌കുമാറിന്റെ മകള്‍ നിരഞ്ജനയെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചു കലം ചെറിയ കഷണങ്ങളാക്കി മുറിച്ചാണ് പുറത്തെടുത്തത്.

വെള്ളം നിറച്ചു വച്ചിരുന്ന കലത്തിനുള്ളില്‍ ഇറങ്ങിനിന്നു കളിക്കുകയായിരുന്നു നിരഞ്ജന. ഇടയ്ക്ക് എപ്പോഴോ കലത്തിനുള്ളില്‍ ഇരുന്നുപോയി. എഴുന്നേല്‍ക്കാന്‍ കഴിയാതെ നിലവിളിച്ചപ്പോഴാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടനെ കലത്തോടു കൂടി കാറില്‍ കയറ്റി ആലുവ ഫയര്‍ സ്‌റ്റേഷനില്‍ എത്തിച്ചു.
സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് വി.എസ്. സുകുമാരന്‍, ഫയര്‍മാന്‍ ഇന്‍ചാര്‍ജ് ബി.കെ. പ്രസാദ്, പി.ആര്‍. ബാബു, എന്‍.പി. നിസാം എന്നിവരുടെ നേതൃത്വത്തിലാണ് കലം മുറിച്ചത്. 

ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിക്കുമ്പോള്‍ കുഞ്ഞിനു മുറിവേല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ കലത്തിനുള്ളില്‍ പത്രക്കടലാസ് തിരുകിവച്ചാണ് മുറിച്ചത്. കുഞ്ഞിനു കുഴപ്പമൊന്നും സംഭവിച്ചില്ലെങ്കിലും അഗ്‌നിശമനസേനാംഗങ്ങളില്‍ പലരുടെയും കൈവിരലുകള്‍ മുറിഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.