Latest News

പ്രണയാഭ്യര്‍ഥന നിഷേധിച്ച യുവതിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു

ന്യൂഡല്‍ഹി:[www.malabarflash.com] ഡല്‍ഹിയിലെ ബുരാരിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ യുവാവ് പട്ടാപ്പകല്‍ കുത്തിക്കൊന്നു. നോവല്‍ റീച്ചസ് സ്‌കൂളിലെ അധ്യാപികയായ കരുണ(21)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അയല്‍വാസിയായ സുരേന്ദര്‍(34) എന്നയാളാണ് കൊല നടത്തിയത്. 22 ഓളം മുറിവുകളാണ് ഇയാള്‍ യുവതിയുടെ ശരീരത്തില്‍ ഏല്‍പ്പിച്ചത്.

ഭാര്യയുമായി അകന്നു കഴിയുന്ന സുരേന്ദര്‍ പ്രണയാഭ്യര്‍ഥനയുമായി കരുണയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇയാള്‍ക്കെതിരെ അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു പോലീസ്. അതിനാല്‍ ഇയാള്‍ക്കെതിരെ നടപടിയെന്നും എടുത്തിരുന്നില്ല.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സുരേന്ദര്‍ കരുണയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുത്തി വീഴ്ത്തിയശേഷം കല്ല് എടുത്ത് വലിച്ചെറിയുകയും ശക്തിയായി തൊഴിക്കുകയും ചെയ്തു. ഇതിനുശേഷം ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.