മടിക്കൈ:[www.malabarflash.com]മടിക്കൈയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും വിപ്ലവഗാന രചയിതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കുടുക്കുവളപ്പിൽ ഗോപാലൻ (78)നിര്യാതനായി.
മടിക്കൈയിലും പുറത്തും രാഷ്ടീയ പുരക്കളി, കോൽകളി, കളംപാട്ട് എന്നിവ എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. 1957 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചു. പഴയ കാലത്ത് അമേച്വർ നാടക സംവിധാന അഭിനയ രംഗത്ത് സജീവമായിരുന്നു
ഭാര്യ:പരേതയായ കെ.വി.കുഞ്ഞിമാണിക്കം. മക്കൾ: കൈരളി,ഗായത്രി, സുഷമ, മധുസൂദൻ. മരുമക്കള്‍: നാരായണന്‍ പുല്ലൂര്‍, ഗംഗാധരന്‍, ബീന, പരേതനായ പി.കുഞ്ഞിക്കൃഷ്ണന്‍.
സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്പു, അപ്പ അന്തിത്തിരിയൻ, കുഞ്ഞി മാണിക്കം ചോയിച്ചി, ചിരുത.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment