Latest News

സി.പി.എമ്മുകാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകന്‍ വിമാനത്താവളത്തില്‍ പിടിയില്‍

തളിപ്പറമ്പ:[www.malabarflash.com] ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) നേതാവ് തൃച്ചംബരത്തെ പട്ടേരി രമേശനെ ട്രിപ്പ് വിളിച്ചുകൊണ്ടു പോയി വെട്ടി പരിക്കേപ്പിച്ച കേസില്‍ മുസ്‌ലിം ലീഗുകാരനെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു.

മുക്കോലയിലെ മനാഫിനെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞുവച്ചതിനെ തുടന്ന് സി.ഐ കെ.ഇ പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. 

2015 നവമ്പര്‍ മൂന്നിന് വൈകീട്ട് ടൗണില്‍ നിന്ന് ഓട്ടോറിക്ഷ വിളിച്ചുകൊണ്ടുപോയി ഫറൂഖ് നഗറില്‍ വച്ച് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.
മരണാസന്നനായ രമേശനെ സഹകരണ ആശുപത്രിയിലും പരിയാരം
മെഡിക്കല്‍ കോളേജാശുപത്രിയിലും ചികിത്സ നടത്തിയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കേസിലെ മററ് മൂന്ന് പ്രതികളെ നേരത്തെ തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്തിരുന്നു..
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ ഏഴാംമൈലില്‍ സി.പി.എം- മുസിംലീഗ് സംഘട്ടനം ഉണ്ടായതിനെ തുടര്‍ച്ചയാണ് രമേശന് നേരെ അക്രമം നടന്നത്. 

സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് പോയ മനാഫ് വ്യാഴാഴ്ച രാത്രി കോഴിക്കോട് വിമാനമിറങ്ങുകയായിരുന്നു.
മനാഫിനായി എല്ല എയര്‍പോര്‍ട്ടലും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷാസേന തടഞ്ഞുവെക്കുകയായിരുന്നു.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.