Latest News

ഭാര്യയെ വെട്ടിക്കൊന്ന് ജീവനൊടുക്കിയ 'പരേതനെതിരെ' കുററപത്രം


അമ്പലത്തറ: [www.malabarflash.com] സംശയ രോഗത്തെ തുടര്‍ന്ന് വൃദ്ധയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി റബ്ബര്‍ തോട്ടത്തില്‍ ചവറുകള്‍ക്കടിയില്‍ ഒളിപ്പിച്ച ശേഷം അന്നുതന്നെ കെട്ടിത്തൂങ്ങി ആത്മഹത്യചെയ്ത ഭര്‍ത്താവിനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കരിവേടകത്തെ അമ്പുമണിയാണിയുടെ മകന്‍ പരേതനായ ഗംഗാധരനെതിരെ (60) യാണ് ഭാര്യ ലക്ഷ്മിയെ (57) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ബേക്കല്‍ സി.ഐ ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ മെയ് അഞ്ചിന് രാവിലെ എട്ടരക്കും ഉച്ചക്ക് പന്ത്രണ്ടരക്കും ഇടയില്‍ ഇവരുടെ മകള്‍ ഗായത്രിയും ഭര്‍ത്താവ് അജിത്ത്കുമാറും താമസിക്കുന്ന നെല്ലിത്തറയിലെ വാടക വീട്ടില്‍ വെച്ച് പരപുരുഷബന്ധം ആരോപിച്ച് ഗംഗാധരന്‍ ഭാര്യ ലക്ഷ്മിയെ വാക്കത്തിക്കൊണ്ട് കഴുത്തിനും തലക്കും വയറ്റത്തും വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തില്‍ ചപ്പുചവറുകള്‍ക്കിടയില്‍ ഒളിപ്പിക്കുകയായിരുന്നു. അന്നുരാത്രി തന്നെ ഇരിയ മുത്തപ്പന്‍ മരമില്ലിനടുത്ത മരത്തില്‍ ഗംഗാധരന്‍ കെട്ടിത്തൂ ങ്ങി ആത്മഹത്യ ചെയ്തു. ആദ്യം ലക്ഷ്മിയുടെ മൃതദേഹമാണ് വീട്ടുകാര്‍ കാണുന്നത്. പിന്നീട് രാത്രി ഏറെ വൈകിയാണ് ഗംഗാധരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.



Keywords: Police, Court, Charge Sheet, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.