Latest News

പത്താം ക്ലാസുകാരനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞ ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി


ഹൈദരാബാദ്: [www.malabarflash.com] ഭർത്താവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം നശിപ്പിക്കാനായി ബൈക്കിൽക്കൊണ്ടുപോയ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവല്ലിക മെൻഡെം (25) ആണ് പോലീസ് കസ്റ്റഡിയിലുള്ളത്. മൃതദേഹം നശിപ്പിക്കാനായി പതിനാറുകാരനായ അനന്തരവനൊപ്പം കടമെടുത്ത ബൈക്കിൽ യാത്ര ചെയ്യവെയാണ് ഇവരെ പോലീസ് പിടികൂടിയത്. പത്താം ക്ലാസുകാരനായ അനന്തരവനുമായി യുവതിക്കുണ്ടായിരുന്ന വഴിവിട്ട ബന്ധം ഭർത്താവ് അറിഞ്ഞതിനെ തുടർന്നാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ട പോലീസുകാരാണ് ഇവരെ തടഞ്ഞത്. ഭർത്താവായ പുല്ലയ്യ മെൻഡെത്തിന്റെ തല ബൈക്ക് ഓടിച്ച അനന്തരവന്റെ തോളുകളിലേക്കു ചാരിക്കിടത്തിയിരിക്കുകയായിരുന്നു. കാലുകൾ റോഡിൽ മുട്ടുന്നുമുണ്ടായിരുന്നു. എന്നാൽ ബൈക്ക് നിർത്താത്തതിനെത്തുടർന്ന് പിന്നാലെയെത്തിയ പോലീസ് സംഘം രണ്ടു കിലോമീറ്റർ പിന്നിട്ടപ്പോൾ മൃതദേഹത്തെയും ഇവരെയും കണ്ടെത്തുകയായിരുന്നു.

മദ്യപിക്കാനായി പുറത്തിറങ്ങിയ പുല്ലയ്യയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണു ഭാര്യയും അനന്തരവനും ആദ്യമെടുത്ത നിലപാട്. എന്നാൽ ചോദ്യം ചെയ്യലിൽ സത്യം വെളിപ്പെടുത്തുകയായിരുന്നു. ആഴ്ചകൾക്കുമുൻപാണ് ഇവർ ഹൈദരാബാദിലേക്കെത്തിയത്. പത്താം ക്ലാസിൽ പഠിക്കുന്ന അനന്തരവനുമായി ഭാര്യയ്ക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് പുല്ലയ്യ വഴക്കിട്ടു. പുല്ലയ്യയുടെ തല പ്രവല്ലികയും അനന്തരവനും ചേർന്നു ഭിത്തിയിലിടിപ്പിച്ചും മർദിച്ചും കൊല്ലുകയായിരുന്നുവെന്ന് അവർ പോലീസിനോടു സമ്മതിച്ചു.

Keywords: Murder, Wife, Husband, National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.