കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശത്ത് താമസക്കാരായ തലപ്പാടി കേന്ദ്രീകരിച്ച് കൊള്ളയും പിടിച്ചുപറിയും പതിവാക്കിയ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. ഇവരുടെ കൂട്ടാളിയെന്ന് കരുതുന്ന ഒരാള്‍ കഴിഞ്ഞ ദിവസം കാസര്‍കോട് പോലീസ് ക്ലബ്ബില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവറായ യുവാവാണ് രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കര്‍ണ്ണാടകയിലേക്ക് കടന്നുവെന്ന് സംശയിക്കുന്ന ഇയാളെ വേഗത്തില്‍ കണ്ടുകിട്ടാനുള്ള സാധ്യതയില്ലെന്ന നിഗമനത്തിലാണ് സംഘാംഗങ്ങളായ മറ്റു മൂന്നുപേരുടെ അറസ്റ്റിന് വഴിയൊരുങ്ങുന്നതെന്നാണ് സൂചന. അതേസമയം ഈ മാസം ഒന്‍പതിന് പുലര്‍ച്ചെ ഒന്നര മണിയോടെ മഞ്ചേശ്വരം, കടമ്പാര്‍ സ്വദേശിയും ആര്‍ എസ് എസ് നേതാവുമായ രവീന്ദ്ര ഷെട്ടിയെയും ഭാര്യയേയും കത്തിമുനയില്‍ നിര്‍ത്തി സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച സംഭവത്തെക്കുറിച്ച് ചില സുപ്രധാന വിവരങ്ങള്‍ കൂടി പോലീസിന് ലഭിച്ചു.
രവീന്ദ്രഷെട്ടിയുടെ വീടിനെക്കുറിച്ചും പരിസരത്തെക്കുറിച്ചും വിശദമായ ഗൃഹപാഠം നടത്തിയ ശേഷമാണ് അക്രമികള്‍ വീട്ടില്‍ എത്തിയത്. ഒരു വാഹനത്തില്‍ എത്തിയ സംഘം അഞ്ചുപേരെ വീട്ട് പരിസരത്ത് ഇറക്കിയ ശേഷം വാഹനം തിരികെ വന്ന ഭാഗത്തേക്ക് പോകാതെ മുന്‍ ഭാഗത്തേക്ക് തന്നെ പോവുകയായിരുന്നു. ആക്ഷന്‍ നടത്തിയശേഷം രവീന്ദ്രഷെട്ടിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തട്ടിയെടുത്താണ് സംഘം രക്ഷപ്പെട്ടത്. ഈ കാര്‍ പിറ്റേദിവസം മംഗ്‌ളൂരു, പണമ്പൂര്‍ ബീച്ചിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കാറില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളാണ് കൊള്ള സംഘത്തിലേക്ക് സംശയത്തിന്റെ വിരല്‍ ചൂണ്ടിയത്.
കൊള്ള സംഘത്തെ ആര്‍ എസ് എസ് നേതാവിന്റെ വീട്ടില്‍ ഇറക്കിവിട്ട ആളാണ് പൊലീസ് ക്ലബ്ബില്‍ നിന്നും രക്ഷപ്പെട്ടതെന്നും കവര്‍ച്ചാ മുതലുകളെക്കുറിച്ച് ഇയാള്‍ക്ക് മാത്രമെ അറിയൂവെന്നും പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment