കുറ്റിപ്പുറം:[www.malabarflash.com] ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളെ കിടപ്പുമുറിയില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായും മാതാവിനെ കുളിമുറിയ്ക്കകത്ത് തീകൊളുത്തി മരിച്ചനിലയിലും കണ്ടെത്തി. വളാഞ്ചേരി കൊളമംഗലം ബാവപ്പടി പരിതിയില്‍ ഹംസയുടെ മകളും കുറ്റിപ്പുറം കഴുത്തല്ലൂര്‍ പനയത്തില്‍ ഫസല്‍ റഹ്മാന്റെ ഭാര്യയുമായ ജസീല (27), മക്കളായ ഫാത്തിമ്മ ഫര്‍ഹാന, മുഹമ്മദ് ഫര്‍ഹാന്‍ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം വീട്ടുകാരറിയുന്നത്. ജസീലയും ഇരട്ടക്കുട്ടികളും ഒരുമുറിയിലും ഓട്ടോഡ്രൈവറായ ഭര്‍ത്താവ് ഫസല്‍ റഹ്മാന്‍ തൊട്ടടുത്ത മുറിയിലുമാണ് കിടന്നിരുന്നത്. ഇവരുടെ മൂത്തമകന്‍ ഫര്‍ഷാദ് പിതൃമാതാവിനൊപ്പം മറ്റൊരുമുറിയിലുമായിരുന്നു. രാവിലെ ഫസല്‍ റഹ്മാന്‍ എഴുന്നേറ്റുനോക്കിയപ്പോള്‍ ജസീലയും കുട്ടികളും കിടന്നിരുന്ന മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നതും തൊട്ടിലില്‍ കിടത്താറുള്ള കുട്ടികളെ കട്ടിലില്‍ കിടത്തിയിരിക്കുന്നതും കണ്ടു. ജസീല മുറിക്കുള്ളില്‍ ഉണ്ടായിരുന്നില്ല. കുട്ടികളിലൊരാളുടെ കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ മുറുകിക്കിടക്കുന്നുണ്ടായിരുന്നു.
കുട്ടികള്‍ക്ക് അനക്കമില്ലെന്ന് കണ്ടതോടെ ജസീലയെ വീട്ടിനകത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പുറത്തെ കുളിമുറിയില്‍ നോക്കിയപ്പോഴാണ് ജസീല പൊള്ളലേറ്റുകിടക്കുന്നതായി കണ്ടത്. മണ്ണെണ്ണക്കുപ്പിയും സമീപത്തുനിന്ന് കണ്ടെത്തി. ഉടന്‍ കുട്ടികളേയും ജസീലയേയും കുറ്റിപ്പുറത്തെ താലൂക്കാസ്പത്രിയിലെത്തിച്ചു. ജസീല മരിച്ചിരുന്നെങ്കിലും ഫാത്തിമ ഫര്‍ഹാനയ്ക്ക് ഹൃദയമിടിപ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുട്ടികളെ രണ്ടുപേരെയും വളാഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കുട്ടികളെ കൊലപ്പെടുത്തിയശേഷം ജസീല ആത്മഹത്യചെയ്തതാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ജസീലയുടെ ഭര്‍ത്താവ് ഫസല്‍ റഹ്മാന്‍ പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി പരിശോധന നടത്തി.
കഴുത്തല്ലൂര്‍ എന്‍.ഐ.യു.പി. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം മൃതദേഹം കഴുത്തല്ലൂര്‍ ജുമാമസ്ജിദില്‍ കബറടക്കി. റാബിയയാണ് ജസീലയുടെ മാതാവ്. സഹോദരങ്ങള്‍: അനീസ്, അസീന, സെലീന.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment