കാസര്‍കോട്: [www.malabarflash.com] ദമ്പതികളെ കത്തിമുനയില്‍ നിര്‍ത്തി പണവും സ്വര്‍ണ്ണവും കൊള്ളയടിച്ച കേസില്‍ പോലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയടക്കം നാലുപേരെ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത് കാസര്‍കോട് സായുധ സേനാ ക്യാമ്പിലെ പോലീസ് ക്ലബ്ബില്‍ നിന്ന് രക്ഷപ്പെട്ടയാളെ തെരയുന്നു.
മഞ്ചേശ്വരം തൂമിനാട് ഹില്‍ടോപ്പ് നഗറിലെ അബ്ദുല്‍ മുബാറക് (26), മഞ്ചേശ്വരം ഉദ്യാവാര്‍ ഫസ്റ്റ് സിംഗ്‌നിലെ മുഹമ്മദ് ഹനീഫ എന്ന അന്‍ചു എന്ന അന്‍സാര്‍ (26), ഉദ്യാവാര്‍ റെയില്‍വെ ഫസ്റ്റ് സിഗ്‌നലിലെ യു ഇംതിയാസ് (28), ഉദ്യാവാര്‍ കുണ്ടുകൊളക്കെ ഫസ്റ്റ് സിഗ്‌നലിന് സമീപത്തെ എ എം മൊയ്തീന്‍ അന്‍സാര്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട ഓട്ടോ ഡ്രൈവര്‍ കെദുമ്പാടിയിലെ ഹനീഫി(25)നെയും സ്വര്‍ണ്ണം വാങ്ങിയ ഉള്ളാള്‍, മംഗഌരു എന്നിവിടങ്ങളിലെ സ്വര്‍ണ്ണ വ്യാപാരികളെയും തെരയുന്നു. ഈ മാസം ഒന്‍പതിന് പുലര്‍ച്ചെ 1.30 മണിയോടെയാണ് രവീന്ദ്രഷെട്ടിയെയും ഭാര്യ മഹാലക്ഷ്മിയെയും മുഖംമൂടി സംഘം അക്രമിക്കുകയും കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുമായി രക്ഷപ്പെട്ടത്.
അന്വേഷണ സംഘത്തില്‍ ഡിവൈ എസ് പി എം. വി സുകുമാരന്‍, കുമ്പള സി ഐ വി.പി മനോജ്, മഞ്ചേശ്വരം എസ് ഐ കെ പ്രമോദ്, ജില്ലാ പോലീസ് ചീഫിന്റെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ഫിലിപ്പ് തോമസ്, എ എസ് ഐമാരായ നാരായണന്‍ നായര്‍, സി കെ ബാലകൃഷ്ണന്‍, ലക്ഷ്മിനാരായണന്‍, അബൂബക്കര്‍ കല്ലായി, ശ്രീജിത്ത്, കുമ്പള സി ഐ ഓഫീസിലെ എ എസ് ഐമാരായ മോഹനന്‍, ഗോപാലന്‍ എന്നിവരും ഉണ്ടായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment