Latest News

സ്വര്‍ണ സമ്മാനത്തിന് പകരം തപ്പാല്‍ വഴിയെത്തിയത് കല്ലമാലകള്‍

കാഞ്ഞങ്ങാട്:[www.malabarflash.com] സ്വര്‍ണ്ണസമ്മാനത്തിന് പകരം തപ്പാല്‍ വഴി എത്തിയത് ഫാന്‍സികല്ലമാലകള്‍. ഹൈദരബാദ് കേന്ദ്രീകരിച്ച് തുടര്‍ന്ന് വരുന്ന തട്ടിപ്പിന് ജില്ലയില്‍ ഇതിനകം നിരവധിപേര്‍ ഇരയായിട്ടുണ്ട്.
കാഞ്ഞങ്ങാട് ബാവാനഗറിലെ പി കെ ഹാരിസും തട്ടിപ്പിന് ഇരയായി.

സെപ്തംബര്‍ 23 ന് ഹാരിസിന്റെ മൊബൈല്‍ ഫോണില്‍ ഒരു സന്ദേശമെത്തിയിരുന്നു. എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നീ മൊബൈല്‍ കമ്പനികള്‍ സംയുക്തമായി നടത്തിയ മത്സരത്തില്‍ വിജയിച്ചൂവെന്നും സമ്മാനമായി നാല് ഗ്രാം സ്വര്‍ണത്തിന് അര്‍ഹനായിട്ടുണ്ടെന്നുമാണ് ഹാരിസിനോട് മൊബൈല്‍ ഫോണിലൂടെ അറിയിച്ചത്. സമ്മാനം തപ്പാല്‍ വഴി എത്തുമെന്നും അത് കൈപ്പറ്റിയാല്‍ ആയിരം രൂപ പോസ്റ്റുമാന് കൈമാറണമെന്നും അറിയിച്ചു. 

ദിവസങ്ങള്‍ക്ക് ശേഷം ഹാരിസിന്റെ പേരില്‍ തപ്പാല്‍ ഉരുപ്പടി പോസ്റ്റ് ഓഫീസിലെത്തി. ആയിരം രൂപ നല്‍കി ഹാരിസ് അത് കൈപ്പറ്റി.
പൊതി പൊട്ടിച്ച് നോക്കിയപ്പോഴാണ് ചതി മനസ്സിലായത്. പൊതിയില്‍ ഉണ്ടായിരുന്നത് മൂന്ന് പാക്കറ്റ് ഫാന്‍സി കല്ലമാലകളായിരുന്നു.
ഹൈദരാബാദില്‍ നിന്ന് വിളിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അത് സ്വിച്ച് ഓഫായ നിലയിലായിരുന്നു. 

ഇങ്ങിനെ നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ചെറുവത്തൂരില്‍ ഈ അടുത്ത ദിവസം മൊബൈല്‍ ഫോണ്‍ സമ്മാനമുണ്ടെന്ന് അറിയിച്ച് ഒമ്പതിനായിരം രൂപ ഹൈദരാബാദിലെ സംഘം തട്ടിയെടുത്തുവെങ്കിലും അയച്ച് കിട്ടിയത് ചെമ്പ് തകിടും കുറിയുമായിരുന്നു.
പരാതി നല്‍കിയാല്‍ പോലീസ് നിസ്സഹായവസ്ഥയിലാണ്. തട്ടിപ്പിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താന്‍ ഏറെ പ്രയാസമുണ്ടെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
നൂറുക്കണക്കിന് ആളുകളാണ് ദിവസവും അന്യ സംസ്ഥാന ലോബിയുടെ തട്ടിപ്പിന് ഇരയായി വരുന്നത്. പോലീസ് പരാതി പോലും സ്വീകരിക്കാന്‍ വിമുഖതകാട്ടുകയാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.