ഒറ്റപ്പാലം:[www.malabarflash.com] സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പേരില്‍ സിനിമാ നടന്‍ ശ്രീജിത്ത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ഒറ്റപ്പാലം സ്‌റ്റേഷനില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ നല്‍കിയ പരാതിയിലാണ് നടപടി.
നേരത്തെ പെണ്‍കുട്ടികളുടെ സമീപം കാര്‍ നിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ നടന്‍ ശ്രീജിത്ത് രവിക്കെതിരെ ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പാലക്കാടിനടുത്തുള്ള കൊല്ലങ്കോട്ടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് ശ്രീജിത്ത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തത്തെി കാറിന്റെ ്രൈഡവര്‍ സീറ്റിലിരുന്നു നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയുമായിരുന്നുവെന്നാണ് പരാതി.
സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തത്തെി കാറിന്റെ ്രൈഡവര്‍ സീറ്റിലിരുന്നു നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയുമായിരുന്നുവെന്നാണ് പരാതി.
ആഗസ്റ്റ് 27നാണ് സംഭവം. കുട്ടികള്‍ ബഹളംവെച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോയത്രെ. സംഭവം അറിഞ്ഞ് രക്ഷിതാക്കള്‍ ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷനിലത്തെി പരാതി നല്‍കുകയായിരുന്നു. അതേസമയം കാര്‍ തന്റേതായിരുന്നുവെന്നും ഞാന്‍ നിരപരാധിയാണെന്നും നടന്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment