ചെറുപുഴ: [www.malabarflash.com] മലയോര മേഖലയുടെ വിവിധഭാഗങ്ങളില്‍ മദ്യവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും സുലഭമായിട്ടും നടപടിയെടുക്കാതെ അധികൃതര്‍. ചെറുപുഴ, ഈസ്റ്റ് എളേരി, പെരിങ്ങോം വയക്കര പഞ്ചായത്തു പരിധിയില്‍ മാത്രം നിരവധി കേന്ദ്രങ്ങളില്‍ ലഹരി വസ്തുക്കളുടെ വിപണനം നടത്തുന്നതായി അധികൃതര്‍ക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല.
മാഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് വില കുറഞ്ഞ മദ്യം എത്തിച്ചാണ് വില്‍പ്പന.
വിദ്യാര്‍ഥികളും, ചെറുപ്പക്കാരും, കൂലിപ്പണിക്കാരുമാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. മദ്യം എത്തിച്ചു നല്‍കാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ആലക്കോട്, വെള്ളരികുണ്ട് എന്നിവിടങ്ങളിലെ ബിവറേജസ് വില്‍പ്പനശാലകളില്‍ നിന്ന് മദ്യം എത്തിച്ച് വില്‍ക്കുന്ന പ്രാദേശിക കേന്ദ്രങ്ങളും ചിലയിടങ്ങളിലുണ്ട്.
കര്‍ണാടകയില്‍ നിന്ന് മാനന്തവാടി, പാണത്തൂര്‍ എന്നീ വഴികളിലായാണ് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും മലയോരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്. ചില്ലറ വില്‍പ്പനക്കാരിലൂടെയും ചില ചെറുകിട കടകളും വഴിയാണ് ലഹരി വസ്തുക്കളുടെ വില്‍പ്പന. ഗുളിക രൂപത്തിലുള്ള ലഹരി വസ്തുക്കളും ലഭ്യമാണ്. എന്നാല്‍ പരിശോധന നടത്താനോ നടപടിയെടുക്കാനോ പോലീസും എക്‌സൈസും തയാറാകാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment