Latest News

ലോഡ്ജിലെ തൂപ്പുകാരിയെ ഭര്‍ത്താവ് അറിയാതെ മാനേജര്‍ മാറ്റിത്താമസിപ്പിച്ചു


അജാനൂര്‍: [www.malabarflash.com] ലോഡ്ജില്‍ തൂപ്പുജോലിക്ക് പൊയ്‌ക്കൊണ്ടിരുന്ന യുവതിയെ ലോഡ്ജ്മാനേജര്‍ യുവതിയുടെ ഭര്‍ത്താവ് അറിയാതെ ക്വാര്‍ട്ടേഴ്‌സ് വാടകക്കെടുത്ത് മാറ്റിത്താമസിപ്പിച്ചത് വിവാദമായി.

ഇഖ്ബാല്‍ റോഡില്‍ വാടകക്ക് താമസിക്കുന്ന മരപ്പണിക്കാരനായ കൊല്ലം സ്വദേശി യുടെ ഭാര്യയേയും നാല് മക്കളേയുമാണ് മാനേജര്‍ ലോഡ്ജിന് സമീപം മറ്റൊരു കെട്ടിടം വാടകക്കെടുത്ത് മാറ്റി താമസിപ്പിച്ചത്.

യുവതിക്ക് 16 ഉം 14 ഉം വയസ് പ്രായമുള്ള പെണ്‍ കുട്ടികളും 14 ഉം 8 ഉം വയസുള്ള രണ്ട് ആണ്‍കുട്ടികളുമുണ്ട്.14 വയസുകാര്‍ ഇരട്ടകളാണ്. രണ്ടുമാസം മുമ്പാണ് യുവതി ലോഡ്ജില്‍ ജോലിക്ക് പോയിത്തുടങ്ങിയത്. ഒന്നരമാ സംമുമ്പ് യുവതിയുടെ ഡയറി ഭര്‍ത്താവ് കണ്ടെടുത്തിരുന്നു. കുടുംബം തകരാന്‍ പോകുന്നതിന്റെ ചില സൂചനകള്‍ ഈ ഡയറിയില്‍ നിന്നും ഭര്‍ത്താവിന് ലഭിച്ചു. ഇത് സംബന്ധിച്ച വാക്കേറ്റം കുടുംബത്ത് പതിവായി. ഇതിനിടയിലാണ് യുവതിയേയും മക്കളേയും ലോഡ്ജ് മാനേജര്‍ മാറ്റി താമസിപ്പിച്ചത്.

ഒരു പോലീസ് ഉദേ്യാഗസ്ഥന്റെ സഹായവും ലോഡ്ജ്മാനേജര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഭര്‍ത്താവ് ആരോപിച്ചു. ഇത് കൂടുതല്‍ അനിഷ്ട സംഭവങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂ ചനകള്‍.

Keywords: Kasaragod Vartha News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.