Latest News

ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഉദുമയില്‍ വെളളിയാഴ്ച ഭക്ഷ്യമേള

ഉദുമ:[www.malabarflash.com] ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിററിന്റെ ആഭിമുഖ്യത്തില്‍ വെളളിയാഴ്ച ഉദുമ ടൗണില്‍ ഭക്ഷ്യമേള സംഘടിപ്പിക്കും.

വൈകുന്നേരം 3 മണിക്ക് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകര്‍ സംബന്ധിക്കും.
കൗമാരക്കാര്‍ 'ജങ്ഫുഡ്' ആഹാരശീലത്തിലേക്ക് ആകൃഷ്ടരാകുന്ന ഈ കാലഘട്ടത്തില്‍ പരമ്പരാഗതമായ ഭക്ഷണ സാധനങ്ങളാണ് മേളയില്‍ അണിനിരത്തുന്നത്. രാസവസ്തുക്കളും കൃത്രിമനിറങ്ങളും ചേര്‍ക്കാത്ത നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരായ നൂറോളം വിദ്യാര്‍ത്ഥികള്‍ തയ്യറാക്കുന്നത്. 

മേളയുടെ ഭാഗമായി ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കുന്നു. പരിപാടിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പാവപ്പെട്ട രോഗികളെ സഹായിക്കാനായി ഉപയോഗിക്കാനാണ് തീരുമാനം.
ഭക്ഷ്യമേളയിലേക്ക് പൊതുജനങ്ങളെ ക്ഷണിക്കാന്‍ വ്യാഴാഴ്ച ഉദുമയിലും പാലക്കുന്നിലും മാവേലിയിറങ്ങിയത് കൗതുകമായി.

ഓണം- ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി വെളളിയാഴ്ച രാവിലെ മുതല്‍ ഉദുമ ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 200 വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന തിരുവാതിര, ഒപ്പന, ഓണക്കളികള്‍ തുടങ്ങിയവ നടക്കും. ഉച്ചയ്ക്ക് ഒണസദ്യയും ഒരുക്കിയിട്ടുണ്ട്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.