Latest News

ഏബി കുട്ടിയാനത്തിന് ഐ എ എച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് ഹദ്ദാദ് നഗര്‍ ഉപഹാരം നല്‍കി ആദരിച്ചു

ദുബൈ:[www.malabarflash.com] ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ ജീവകരുണ്യ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായ മാധ്യമ പ്രവര്‍ത്തകന്‍ ഏബി കുട്ടിയാനത്തിന് ഐ എ എച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് ഹദ്ദാദ് നഗര്‍ ഉപഹാരം നല്‍കി ആദരിച്ചു.

ഉപഹാരം ദുബായ് പോലീസ് ബ്രിഗേഡിയര്‍ സയീദ് ഹമദ് മുഹമ്മദ് ബിന്‍ സുലൈമാന്‍ നല്‍കി . ട്രസ്റ്റ് ചെയര്മാന് ഇക്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. 

പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എന്‍ പി പ്രദീപ്, അഷ്‌റഫ് കര്‍ള, ശകീല്‍ അബ്ദുല്ല, ആസിഫ് കാപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.