ഉദുമ:[www.malabarflash.com]സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ ബാലകൃഷ്ന്‍ വധക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സി പി എം പ്രവര്‍ത്തകനായ മാങ്ങാട് സ്വദേശി പ്രഭാകരന്‍(32) ആണ് അറസ്റ്റിലായത്. കൊല ചെയ്യപ്പെട്ട ബാലകൃഷ്ണന്റെ ബന്ധു കൂടിയാണ് പ്രഭാകരന്‍.
മൂന്ന് വര്‍ഷം മുമ്പ് തിരുവോണ ദിവസം സി പി എം പ്രവര്‍ത്തകനായ ബാലകൃഷ്ണനെ കുത്തികൊലപ്പെടുത്തിയ കോസിലെ പ്രതിയായ ശ്യാം മോഹനെ കഴിഞ്ഞ മാസം 26 ന് രാത്രി 8.30 മണിയോടെ ഉദുമ ടൗണില്‍ വെച്ച് ബൈക്കിലെത്തിയ ഒരു സംഘം അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേററ ശ്യം മോഹന്‍ ചികിത്സയിലാണ്. സംഭവ ദിവസം കൊല്ലപ്പെട്ട ബാലകൃഷ്ണനെ ശ്യാം മോഹന്‍ ഭീഷണിപ്പെടുത്തുകയും ഇത് ചോദ്യം ചെയ്ത സി.പി.എം പ്രവര്‍ത്തന്‍ പ്രഭാകരനെ അക്രമിക്കുകയും ചെയ്തിരുന്നു.
ശ്യാം മോഹനെ അക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.

Keywords: K News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment