മൂവാറ്റുപുഴ:[www.malabarflash.com] ഭര്‍ത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഭാര്യയും മകനും വെട്ടേറ്റു മരിച്ചു. മറ്റൊരു മകന്‍ അതീവ ഗുരുതരാവസ്ഥയില്‍. ആയവന ഏനാനല്ലൂര്‍ ലക്ഷം വീടു കോളനിയിലെ മങ്കുട്ടേല്‍ കോട്ടയ്ക്കല്‍പുറത്ത് വിശ്വനാഥന്റെ ഭാര്യ ഷീല (45), ഇളയ മകന്‍ വിപിന്‍ (19) എന്നിവരാണു മരിച്ചത്.
മൂത്ത മകന്‍ വിഷ്ണു (21) കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തു നിന്ന് ഓടിപ്പോയ വിശ്വനാഥന്‍ ഒളിവിലാണ്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണു സംഭവം.
ആനപാപ്പാനായ വിശ്വനാഥന്‍ പതിവായി മദ്യപിച്ചു വീട്ടിലെത്തുന്നതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയത്. മദ്യലഹരിയിലായിരുന്ന വിശ്വനാഥന്‍ ഭാര്യയെയും മക്കളെയും ആനയെ മെരുക്കാനുപയോഗിക്കുന്ന കത്തികൊണ്ടു കുത്തുകയും വെട്ടുകയുമായിരുന്നു.
ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോള്‍ വിശ്വനാഥന്‍ ഓടിപ്പോയി. വെട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തു വന്ന നിലയില്‍ വീടിനുള്ളിലായിരുന്നു ഷീലയും വിഷ്ണുവും. വിപിന്‍ വീടിനു പുറത്തും. മൂവരെയും മൂവാറ്റുപുഴയിലെ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ഷീലയും വിപിനും മരിച്ചു.
വാദ്യ കലാകാരനായ വിപിന്‍ തൃപ്പൂണിത്തുറ അത്താഘോഷത്തിനു ചെണ്ടകൊട്ടാന്‍ പോയ ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം. വിഷ്ണു ഡ്രൈവറാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment