ഉദുമ:[www.malabarflash.com] വിദേശത്ത് നിന്ന് വിലപിടിപ്പുള്ള വാച്ചുകള്‍ കള്ളക്കടത്ത് നടത്തിയ കേസില്‍ 12 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന കൊഫോപോസ കേസ് പ്രതി അറസ്റ്റില്‍.
കളനാട് ഒറവങ്കരയിലെ ഷാഫി മുഹമ്മ(48)ദിനെയാണ് ഹോസ്‌ദുര്‍ഗ്ഗ് ഡിവൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിനായി മുംബൈ കസ്റ്റംസ് കോടതിയിലേക്ക് കൊണ്ടുപോയി.
2002 ഒക്‌ടോബര്‍ 15നാണ് കേസിനാസ്‌പദമായ സംഭവം. ഗള്‍ഫില്‍ നിന്നു കടത്തിക്കൊണ്ടുവന്ന 4000 ത്തോളം വാച്ചുകളുമായി മുംബൈ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഷാഫി മുഹമ്മദ് കസ്റ്റംസിന്റെ പിടിയിലായത്. അന്നു റിമാന്റ് കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം പോലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു.
നിരവധി തവണ വാറന്റയച്ചിട്ടും ഫലമില്ലാതെ വന്നതിനെ തുടര്‍ന്ന് മഹാരാഷ്‌ട്ര പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നിട്ടും 12 വര്‍ഷം ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു.
വാറന്റ് പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് കൊഫേപോസ കേസിലെ പ്രതിയെക്കുറിച്ച് അടുത്തിടെ കാഞ്ഞങ്ങാട് ഡിവൈ എസ് പി ആയി ചാര്‍ജ്ജെടുത്ത കെ ദാമോദരന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment