ഗർഭകാലത്തു നടന്ന പരിശോധനയിലൊന്നും കുഞ്ഞിന്റെ ഈ വൈകല്യം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു പതംപറഞ്ഞു കരയുന്ന അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുടുംബവും ഡോക്ടർമാരും വലഞ്ഞു. സത്യം ഉൾക്കൊള്ളാൻ വേണ്ടുവോളം സമയം അമ്മയ്ക്കു നൽകിയ ശേഷം ഡോക്ടർമാർ ആ സത്യം വെളിപ്പെടുത്തി. കുഞ്ഞിന് അനൊഫ്ത്താൽമിയ എന്ന രോഗമാണ്. ലക്ഷത്തിൽ ഒരാൾക്കു വരുന്ന അപൂർവരോഗം. ഗർഭാവസ്ഥയിൽ നടത്തുന്ന പരിശോധനകളിലൊന്നും ഈ വൈകല്യം കണ്ടെത്താൻ കഴിയില്ല.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തങ്ങൾക്കു മകന്റെ ഇരുളടഞ്ഞ ജീവിതത്തിൽ പ്രകാശം പരത്താൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും അതിനുവേണ്ടി സുമനസുകളുടെ സഹായം ആവശ്യമാണെന്നും കുഞ്ഞിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. വാർത്തയറിഞ്ഞ് ഏതെങ്കിലും നന്മയുള്ള ആളുകൾ കുഞ്ഞിന്റെ ഭാവി ചികിൽസയ്ക്കായി സാമ്പത്തിക സഹായം നൽകുമെന്നാണു കുടുംബത്തിനറെ പ്രതീക്ഷ.
എന്താണ് അനൊഫ്ത്താൽമിയ
ജന്മനാൽ കണ്ണില്ലാത്ത അവസ്ഥയാണ് അനൊഫ്ത്താൽമിയ. ഈ അവസ്ഥയിലുള്ള ചില കുഞ്ഞുങ്ങൾ ഒറ്റക്കണ്ണുമായി ജനിക്കാറുണ്ട്. ചിലർക്ക് രണ്ടു കണ്ണിൻെറയും സ്ഥാനത്ത് ഒരു കുഴി മാത്രമേ ഉണ്ടാവുകയുള്ളൂ.
ഗർഭാവസ്ഥയിലാണ് ഈ വൈകല്യം കാണപ്പെടുന്നത്. ചില കുഞ്ഞുങ്ങളിൽ ഇതിനോടൊപ്പം മറ്റു ജനിതക വൈകല്യങ്ങളും ഉണ്ടാവാറുണ്ട്. കോശവിഭജനത്തിലെ അപാകത കൊണ്ടോ ജനിതകവ്യതിയാനം കൊണ്ടോ ഈ അവസ്ഥയുണ്ടാകാം.
പാരിസ്ഥിതിക പ്രശ്നങ്ങളും ഒരു പരിധിവരെ ഇത്തരം രോഗങ്ങൾക്കു കാരണമാകുന്നുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. കീടനാശിനികളുടെയും രാസവസ്തുക്കളുടെയും ഉപയോഗം മുതൽ എക്സറേ രശ്മികളുടെ റേഡിയേഷൻവരെ ഇതിനുകാരണമാകുമെന്ന് അവർ വിശദീകരിക്കുന്നു.
.നിർഭാഗ്യമെന്നു പറയട്ടെ ഈ അവസ്ഥയുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്കു കാഴ്ച ലഭിക്കാനുള്ള ചികിത്സകളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നും ഡോക്ടർമാർ പറയുന്നു.
ഈ അവസ്ഥയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ സ്ഥിരമായി തുടർ ചികിത്സകൾക്കു വിധേയമാകണം. ഡോക്ടർമാർ നിർദേശിക്കുന്ന സമയത്ത് കൃത്രിമ കണ്ണുകൾ വെച്ചുപിടിപ്പിച്ചെങ്കിൽ മാത്രമേ കണ്ണിന്റെ സ്ഥാനത്തുള്ള നേർത്ത കലകളുടെയും അസ്ഥികളുടെയും വളർച്ച ശരിയാണോയെന്നു വിലയിരുത്താന്‍ കഴിയൂവെന്നും വിദഗ്ദ്ധർ പറയുന്നു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment