എടപ്പാള്‍: [www.malabarflash.com] ബിരിയാണികഴിക്കുന്നതിനിടെ ഇറച്ചി തൊണ്ടയില്‍ കുരുങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കാലടി പാറപ്പുറം കോട്ടീരി മുരളീധരന്‍(54)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനു നരിപ്പറമ്പിലെ ഹോട്ടലില്‍ ബിരിയാണി കഴിച്ചുകൊണ്ടിരിക്കെയാണ് ഇറച്ചി തൊണ്ടയില്‍ കുരുങ്ങിയത്.
ഉടനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം വ്യാഴാഴ്ച പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ ലില്ലി, മക്കള്‍ മേഘ, ലിഖി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment