Latest News

കാര്‍ വാങ്ങാനെത്തുന്നവരുടെ പണം തട്ടിയ സെയില്‍സ് എക്‌സിക്യൂട്ടീവ് അറസ്റ്റില്‍

പെരുമ്പാവൂര്‍:[www.malabarflash.com] കാര്‍ വാങ്ങാനെത്തുന്ന ഉപയോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സായ് സര്‍വീസിലെ സെയില്‍സ് എക്‌സിക്യൂട്ടീവ് കാഞ്ഞിരക്കാട്ട് തോപ്പക്കാട്ടില്‍ രാജേഷ് (35) ആണ് അറസ്റ്റിലായത്.

കാര്‍ വാങ്ങുന്നതിന് ഉപയോക്താക്കള്‍ മുന്‍കൂര്‍ നല്‍കുന്ന പണം കൈവശപ്പെടുത്തി സ്വന്തം പേരിലുള്ള ചെക്ക് കമ്പനിക്കു നല്‍കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. തുടര്‍ച്ചയായി ചെക്കുകള്‍ പണമില്ലാതെ ബാങ്ക് മടക്കുന്നത് ശ്രദ്ധിച്ച കമ്പനിയധികൃതര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ എസ്‌ഐ പി.എ.ഫൈസല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.