Latest News

മറക്കേണ്ട, ഇനി വരുന്നത് ഏഴു ദിവസത്തെ തുടര്‍ച്ചയായ ബാങ്ക് അവധി

കാസര്‍കോട്:[www.malabarflash.com] ബാങ്കിടപാട് നടത്തുന്നവര്‍ ശ്രദ്ധിക്കുക. ഈ മാസം വരാനിരിക്കുന്നത് ഏഴ് ദിവസത്തെ തുടച്ചയായ ബാങ്ക് അവധി. ബക്രീദും ഓണവും അടുത്തടുത്ത് വരുകയും ഇതിനൊപ്പം രണ്ടാം ശനിയും ഞായറും ചേരുകയും ചെയ്യുന്നതോടെ ഒരാഴ്ചയോളമാണ് ബാങ്കുകള്‍ക്ക് അവധി വരുന്നത്.

ഈ മാസം 10ന് ബാങ്കുകള്‍ അടച്ചാല്‍ പിന്നീട് 17നു മാത്രമേ തുറക്കുകയുള്ളൂ. ഓണ്‍ലൈന്‍ അല്ലാതെയുള്ള ബാങ്ക് ഇടപാടുകള്‍ക്ക് 10നു ശേഷം ഒരാഴ്ച കാത്തിരിക്കേണ്ടി വരും. 

ഉദ്യോഗസ്ഥരുണ്ടാവില്ലാത്തതിനാല്‍ എടിഎമ്മുകളിലും പണം നിക്ഷേപിക്കാന്‍ ആളുണ്ടാവില്ല. ബക്രീദ്, ഓണം ആഘോഷങ്ങള്‍ക്കായി ആളുകള്‍ വന്‍തോതില്‍ എടിഎമ്മുകളെ ആശ്രയിക്കുന്നതിനാല്‍ 10,11 തിയ്യതികളില്‍ തന്നെ സംസ്ഥാനത്തെ മിക്ക എടിഎമ്മുകളും കാലിയാകും. 

നീണ്ട അവധി കാരണമുണ്ടാകുന്ന പ്രയാസങ്ങള്‍ മറികടക്കാന്‍ ഇടക്ക് പ്രവര്‍ത്തി ദിവസം ഏര്‍പ്പെടുത്തണണെന്ന് ആവശ്യം ഉയരുന്നുണ്ട്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.