ന്യൂഡല്‍ഹി:[www.malabarflash.com] സിപിഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന അപേക്ഷ തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ലെന്നു വ്യക്തമാക്കിയ തിരഞ്ഞെടുപ്പു കമ്മിഷന്‍, റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നു പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയോടു കൂറു പ്രഖ്യാപിക്കുന്നതായി പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഭേദഗതി ഉള്‍പ്പെടുത്തിയതു നടപടികള്‍ പാലിച്ചല്ല, പ്രത്യയശാസ്ത്രവും പാര്‍ട്ടി പരിപാടിയും രാജ്യത്തിന്റെ ഭരണഘടനയുമായി ഒത്തുപോകുന്നതല്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചു ജോജോ ജോസ് എന്നയാളാണു സിപിഎമ്മിനെതിരെ പരാതി നല്‍കിയത്.
ഇദ്ദേഹത്തിന്റെ പരാതി നേരത്തേ കമ്മിഷന്‍ തള്ളിയതാണ്.
എന്നാല്‍, കാരണം വ്യക്തമാക്കാതെയാണു പരാതി തള്ളിയതെന്നാരോപിച്ചു ജോജോ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പരാതി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച്, വീണ്ടും സിപിഎമ്മിന്റെ വിശദീകരണം വാങ്ങിയശേഷമാണു കമ്മിഷന്റെ തീരുമാനം.
പാര്‍ട്ടി കോണ്‍ഗ്രസില്ലാത്തപ്പോള്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര കമ്മിറ്റിക്ക് അധികാരമുണ്ടെന്നും അതനുസരിച്ചാണു ഭേദഗതി വരുത്തിയതെന്നുമുള്ള സിപിഎമ്മിന്റെ വാദം കമ്മിഷന്‍ അംഗീകരിച്ചു.
കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള പാര്‍ട്ടിയാണു സിപിഎം. അതിന്റെ പ്രത്യയശാസ്ത്രവും പരിപാടിയും ഭരണഘടനയ്ക്കു നിരക്കുന്നതല്ലെന്ന വാദത്തിലും കഴമ്പില്ലെന്നു കണ്ടെത്തിയതായി കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
പരാതിക്കാരന്‍ ബിജെപിയുടെ പ്രവര്‍ത്തകനാണെന്നും സിപിഎമ്മിന്റെ പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയ പരിപാടിയെയുംകുറിച്ചു തെറ്റായ ധാരണയോടെയാണു പരാതിയെന്നും കമ്മിഷനുള്ള മറുപടിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടികള്‍ക്കു റജിസ്‌ട്രേഷന്‍ നല്‍കാനല്ലാതെ അതു പിന്‍വലിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനു നിയമപരമായി അധികാരമില്ലെന്നു സുപ്രീം കോടതി വിധിയുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment