Latest News

ബെംഗളൂരുവില്‍ ബസുകള്‍ക്ക് തീവച്ചത് 100 രൂപയ്ക്കും ബിരിയാണിക്കുംവേണ്ടി; പിടിയിലായ യുവതിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരു:[www.malabarflash.com] കാവേരി വിഷയത്തില്‍ ബെംഗളൂരു നഗരത്തില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പേരില്‍ അറസ്റ്റിലായ 22 കാരി പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നത് 100 രൂപയ്ക്കും ബിരിയാണിക്കും വേണ്ടിയെന്ന് വെളിപ്പെടുത്തല്‍.

പോലീസ് കസ്റ്റഡിയിലുള്ള സി ഭാഗ്യയുടെ അമ്മയാണ് മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കെ.പി.എന്‍ ബസ് ഡിപ്പോയ്ക്ക് സമീപമുള്ള ഇവരുടെ താമസ സ്ഥലത്തെത്തിയ യുവാക്കള്‍ ഭാഗ്യ പ്രക്ഷോഭത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും 100 രൂപയും ബിരിയാണിയും പ്രതിഫലം വാഗ്ദാനം ചെയ്യുകയും ആയിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തി.

ചോദ്യം ചെയ്യലില്‍ ഭാഗ്യയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെ.പി.എന്‍ ബസ് ഡിപ്പോയിലെ ബസുകള്‍ക്ക് തീവച്ചത് അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ടാണ് ഭാഗ്യ അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെയും ബസ് ജീവനക്കാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

വീഡിയോ ദൃശ്യങ്ങളിലുള്ള സ്ത്രീ ഭാഗ്യ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.