Latest News

ഒന്നിച്ച് വിഷം കഴിച്ച പതിനാറുകാരി മരണപ്പെട്ടു; രക്ഷപ്പെട്ട കൂട്ടുകാരന്‍ തൂങ്ങിമരിച്ചു

പരപ്പ:[www.malabarflash.com]കൂട്ടുകാരനോടൊപ്പം ഒന്നിച്ച് വിഷം കഴിച്ച പതിനാറുകാരി ചികിത്സക്കിടെ മരണപ്പെട്ടു. രക്ഷപ്പെട്ട കൂട്ടുകാരന്‍ വിവരമറിഞ്ഞ് തൂങ്ങിമരിച്ചു.

പരപ്പക്കടുത്ത പുലിയംകുളം നെല്ലിയറ കോളനിയിലെ പരേതനായ അമ്പാടിയുടെയും തമ്പായിയുടെയും മകനും തെങ്ങ് കയറ്റ തൊഴിലാളിയുമായ നന്ദുവെന്ന നന്ദകുമാര്‍(19), അയല്‍വാസി ബാലകൃഷ്ണന്റെയും കുംഭയുടെയും മകളും ബാനം ഗവ. ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയുമായ രാധിക(16) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
എട്ട് ദിവസം മുമ്പ് ഇരുവരും തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ രാവിലെ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ ഇരുവരെയും ഉടന്‍ പരപ്പയിലെ സ്വകാര്യാശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം നടന്നത് മുതല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു രാധിക.
നന്ദകുമാറിന് ചികിത്സ ലഭ്യമായതോടെ വീട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞു. രാധിക ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ പരിയാരം ആശുപത്രിയില്‍ മരണപ്പെട്ടു. നന്ദകുമാര്‍ നാട്ടില്‍ തന്നെയായിരുന്നു. ഞായറാഴ്ച അമ്മാവന്റെ വീട്ടിലായിരുന്നു നന്ദകുമാര്‍ തങ്ങിയത്.
തിങ്കളാഴ്ച രാവിലെ ചായ തയ്യാറാക്കി വീട്ടുകാര്‍ നന്ദകുമാര്‍ കിടന്നയിടത്ത് എത്തിയെങ്കിലും അവിടെ കണ്ടില്ല. രാധികയുടെ മരണം തിങ്കളാഴ്ച രാവിലെ അറിഞ്ഞതോടെ ഏതാണ്ട് ആറ് മണിക്ക് അയല്‍പക്കത്തെ വീട്ടുപറമ്പില്‍ തൂങ്ങി മരിക്കുകയായിരുന്നു.
മുണ്ടിന്റെ കര കഴുത്തില്‍ക്കെട്ടിയാണ് രാധികയുടെ കൂട്ടുകാരന്‍ തൂങ്ങിമരിച്ചത്. കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു. 

ഏഴ് വര്‍ഷം മുമ്പ് തെങ്ങ് കയറ്റ തൊഴിലാളിയായ അമ്പാടി നെല്ലിയറയില്‍ തേങ്ങ പറിക്കാന്‍ ചെല്ലുന്നതിനിടയില്‍ വഴിവക്കില്‍ പൊട്ടിവീണ ഇലക്ട്രിക് കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ചിരുന്നു.
അനീഷാണ് നന്ദുവിന്റെ സഹോദരന്‍. രതീഷ്, രാഗേഷ് എന്നിവര്‍ രാധികയുടെ കൂട പിറപ്പുകളാണ്. ഇരുവരും വര്‍ഷങ്ങളായി പ്രണയ ബദ്ധരാണ്. ഇതില്‍ എതിര്‍പ്പുയര്‍ന്നതിന്റെ പേരിലാണ് ആത്മഹത്യക്ക് ഇരുവരും തയ്യാറായത്. 

ഒരുമാസം മുമ്പ് ഇരുവരും വീട്ടുകാരറിയാതെ സ്ഥലം വിട്ടിരുന്നു. പിന്നീട് മടങ്ങിയെത്തിയ ഇവര്‍ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനിലെത്തുകയും രണ്ടുപേരുടെയും വീട്ടുകാര്‍ ചര്‍ച്ച നടത്തുകയും പ്രായപൂര്‍ത്തിയാകുന്ന മുറക്ക് ഇരുവരു ടെയും കല്യാണം നടത്താമെന്നും ധാരണയായിരുന്നു. ഈ ധാരണ തെറ്റിച്ച് കൊണ്ടാണ് ഇരുവരും ജീവനൊടുക്കിയത്. 

സംഭവത്തെ കു റിച്ച് ചിറ്റാരിക്കാല്‍ പോലീ സ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.