പാലക്കാട്:[www.malabarflash.com] വീടിന്റെ സെപ്റ്റിക് ടാങ്കില്‍നിന്ന് പുരുഷന്റെ ജഡം കണ്ടെത്തി. പുതുപരിയാരം പഴയ പഞ്ചായത്തിനുസമീപത്തെ പാറയ്ക്കല്‍ വീടിന്റെ സെപ്റ്റിക് ടാങ്കില്‍നിന്നു കണ്ടെത്തിയ മൃതദേഹം പുതുപ്പരിയാരം സ്വദേശി മണികണ്ഠന്റേതാണെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
ഇയാളെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി പോലീസിനു മൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇതു മണികണ്ഠന്റെയാണെന്നു സ്ഥിരീകരിച്ചിട്ടില്ല.
ഹേമാംബിക നഗര്‍ സ്‌റ്റേഷന്‍ സിഐയുടെ നേതൃത്വത്തിലാണു സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധന നടത്തിയത്.
പാറയ്ക്കല്‍ വീട്ടില്‍ വാസുവിന്റെയും ജാനകിയുടെയും മകനാണ് മണികണ്ഠന്‍. ഈമാസം അഞ്ചിനാണ് ഇയാളെ കാണാതായത്. അതു സംബന്ധിച്ചു പുതുപരിയാരം പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയാണു പോലീസില്‍ പരാതി നല്‍കിയത്.
തിങ്കളാഴ്ച സഹോദരന്‍ കൃഷ്ണന്‍ കുട്ടിയുടെ വിവാഹചടങ്ങില്‍ മണികണ്ഠനുണ്ടായിരുന്നില്ല. ഇയാളുമായി സ്വത്തു ഭാഗംവയ്ക്കുന്നതുസംബന്ധിച്ചു തര്‍ക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് സ്ഥലത്തെത്തി. കൊല്ലപ്പെട്ട മണികണ്ഠനു നാലു സഹോദരന്‍മാരുണ്ട്. ഈ സഹോദരങ്ങളെയും മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ആരാണു കൃത്യം നടത്തിയത്, ആരെല്ലാമാണു സംഭവത്തില്‍ പങ്കാളികള്‍ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment