ഡെല്‍ഹി: [www.malabarflash.com] ജിയോയെ വെല്ലാന്‍ 90 ദിവസത്തെ അണ്‍ലിമിറ്റഡ് 4ജി സേവനവുമായി എയര്‍ടെല്‍ രംഗത്ത്. 4 ജി ഉപഭോക്താക്കള്‍ക്കായി 1, 495 രൂപയുടെ സ്‌പെഷ്യല്‍ ഡേറ്റാ പായ്ക്കാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഡെല്‍ഹിയില്‍ മാത്രം അവതരിപ്പിക്കുന്ന ഓഫര്‍ തുടര്‍ന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.
വലിയ തോതില്‍ ഡേറ്റ ഉപയോഗിക്കുന്ന 4ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് തങ്ങള്‍ ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് എയര്‍ടെല്‍ ഇന്ത്യസൗത്ത് ഏഷ്യ ഓപ്പറേഷന്‍സ് ഹെഡ് അജയ് പുരി അഭിപ്രായപ്പെട്ടു. അടുത്തിടെ 4ജി രംഗത്തേക്ക് കാലെടുത്ത് വെച്ച റിലയന്‍സ് ജിയോ വമ്പന്‍ ഓഫറുമായി എതിരാളികളെ ഞെട്ടിച്ചിരുന്നു. സൗജന്യ സിമ്മിനൊപ്പം 90 ദിവസത്തെ സൗജന്യ ഡേറ്റാ, വോയിസ് കോള്‍ ഓഫറുകളായിരുന്നു ജിയയോയുടെ സമ്മാനം. ഇത് രാജ്യത്തെ 4ജി യുദ്ധത്തിന് കളമൊരുക്കുന്നതായിരുന്നു. പിന്നാലെ മറ്റുസേവന ദാതാക്കളും ഓഫറുകളുമായി രംഗത്തെത്തി.
കഴിഞ്ഞ ദിവസം ബിഎസ്എന്‍എല്‍ സൗജന്യ കോള്‍ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. 2ജി, 3ജി ഉപഭോക്താക്കള്‍ക്കായാണ് ഈ ഓഫര്‍ അവതരിപ്പിച്ചത്. ജനുവരി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാവുക.
Keywords: Airtel, Jio, Tech News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment