തില്ലങ്കേരി പഞ്ചായത്ത് ഓഫിസിന് സമീപംവച്ച് അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വടിവാളുപയോഗിച്ച് വിനേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
രാത്രി ഒന്‍പതരയോടെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ വിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഇതിന് ഒന്നര മണിക്കൂര്‍ മുന്‍പ് തില്ലങ്കേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച ജീപ്പിനുനേരെയുണ്ടായ ബോംബേറില്‍ സിപിഎം പ്രവര്‍ത്തകനായ ജിജോയ്ക്ക് പരുക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇവിടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment