ന്യൂഡല്‍ഹി:[www.malabarflash.com] വന്‍ ഓഫറുകളുമായി എത്തിയ റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ പുതിയ ഓഫറുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ രംഗത്ത്. വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 249 രൂപക്ക് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പ്ലാനാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്നത്. പുതിയ ഓഫര്‍ സെപ്റ്റംബര്‍ ഒമ്പത് മുതല്‍ പ്രാബല്യത്തില്‍ വരും. 2 എം.ബി.പി.എസാണ് വേഗത. ആറു മാസത്തേക്കാണ് പുതിയ പ്ലാന്‍. അതിന് ശേഷം സാധാരണ പ്ലാനുകളിലേക്ക് മാറേണ്ടി വരും.
അതേസമയം തുടര്‍ച്ചയായി ഒരുമാസം ഈ പ്ലാന്‍ ഉപയോഗിച്ചാല്‍ പരമാവധി 300 ജി.ബി ഡാറ്റയാണ് പരിധി. അതായത് ഒരു ജി.ബിക്ക് ഒരു രൂപയില്‍ താഴെ മാത്രമാണ് ഉപയോക്താക്കള്‍ക്ക് ചെലവാകുകയെന്നും ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി അനുപം ശ്രീവാസ്തവ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പുതിയ ഓഫറിലൂടെ ബി.എസ്.എന്‍.എല്‍ വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് സര്‍വിസിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും ബി.എസ്.എന്‍.എല്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഡിസംബര്‍ 31 വരെ ഒരു ജി.ബി ഡാറ്റക്ക് 50 രൂപയും സൗജന്യ കോളുകളുമായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബി.എസ്.എന്‍.എല്ലിന്റെ ഓഫര്‍ പ്രഖ്യാപനം. ബി.എസ്.എ.ന്‍എല്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കും പുതിയ ഡാറ്റ പ്ലാനുകള്‍ പ്രഖ്യപിച്ചിട്ടുണ്ട്. 1,099 രൂപക്ക് അണ്‍ലിമിറ്റഡ് 3ജി സേവനം നല്‍കുന്ന ഡേറ്റാ പ്ലാനാണ് ഒന്ന്. ഇതില്‍ വേഗ നിയന്ത്രണം ഉണ്ടാകില്ല. 561,549,156 രൂപയുടെ ഡാറ്റ പ്ലാനുകളില്‍ 5ജിബി, 10ജിബി, 2ജിബി ഡാറ്റ ഓഫര്‍ ചെയ്യുന്ന പ്രത്യേക താരിഫുകളും അവതരിപ്പിച്ചിട്ടുണ്ട്. 561 രൂപയുടെ പ്ലാനിന് രണ്ട് മാസവും 549 രൂപയുടെ പ്ലാനിന് 30ദിവസവും 156 രൂപയുടെ പ്ലാനിന് 10 ദിവസവുമാണ് കാലാവധി.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment