Latest News

വിവാദ പ്രസംഗം:കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ളക്കെതിരെ കേസെടുത്തു

നാദാപുരം:[www.malabarflash.com]വിവാദപ്രസംഗം നടത്തിയ കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ളക്കെതിരെ പോലീസ് കേസെടുത്തു. ദുബായ് കെഎംസിസിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. നാദാപുരം പോലീസാണ് കേസെടുത്തത്.

മുസ്ലീംലീഗിന്റെ എംഎല്‍എയാണ് അബ്ദുള്ള. വേളത്ത് ലീഗ് പ്രവാര്‍ത്തകനെ വധിച്ച എസ്ഡിപിഐക്കാരെ കൊല്ലണമെന്ന് എംഎല്‍എ പരസ്യമായി ആഹ്വാനം ചെയ്‌തെന്ന പരാതിയിലാണ് കേസ്‌.

"നസിറുദ്ദീന്‍ എന്ന പൊന്നുമോന്‍ മരിച്ചുപോയത് എന്തിനുവേണ്ടിയാ? എസ്ഡിപിഐക്കാരെന്ന കാപാലികര്‍ എന്തിനുവേണ്ടി കൊന്നു അവനെ? നിങ്ങള്‍ ചിന്തിക്കണം. ഓരേ കൊല്ലണ്ടേ? ആ കൊന്നവരെ കൊല്ലണ്ടേ? അസ്ളമിന്റെ കാപാലികരെ മാത്രം കൊന്നാ മതിയോ? ഇവനെയും കൊല്ലണ്ടേ? ആദ്യം കൊല്ലേണ്ടതാരെയാ? എന്താ, എസ്ഡിപിഐക്കാരനെ കൊല്ലാന്‍ മുസ്ളീം ലീഗിന്റെ പ്രവര്‍ത്തകന്മാര്‍ക്കെന്തോ വെഷമമുണ്ടായിട്ടാ? എന്താ വെഷമമൊണ്ടോ? എസ്ഡിപിഐക്കാരനെ കൊല്ലാന്‍ നമുക്കെന്താ പ്രയാസമുണ്ടോന്നു ചോദിക്കയാ... എന്താ വെഷമം?,''എന്നാണ് അബ്ദുള്ള പ്രസംഗിച്ചത്. ഇതിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.