Latest News

രേഖകള്‍ ഇല്ലാതെ വണ്ടി ഓടിച്ച യുവതിയെ പിടികൂടിയ പോലീസിന് കിട്ടിയ പണി

യുഎസ്:[www.malabarflash.com] രേഖകള്‍ ഇല്ലാതെ വണ്ടി ഓടിച്ചതിന്റെ പേരില്‍ യുവതിയെ പോലീസ് പിടിച്ചു. വണ്ടി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ലഹരിവസ്തുക്കള്‍.

അറസ്റ്റ് ചെറുക്കാനായി യുവതി പോലീസിനെ കടിച്ചു. കടിച്ചപ്പോള്‍ പോലീസിന്റെ കൈ മുറിയുകയും ചെയ്തു. എന്നാല്‍ അറസ്റ്റിനു ശേഷം യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയപ്പോഴാണ് തനിക്ക് എയ്ഡ്‌സ് ഉണ്ടെന്ന കാര്യം യുവതി വെളിപ്പെടുത്തിയത്. ഇതോടെ കടിയേറ്റ പോലീസ് ഉദ്യോഗസ്ഥനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുഎസിലെ ടെനിസി സ്വദേശിയായ ഡെയ്ടന്‍ സ്മിത് ആണു വാഹന പരിശോധനയ്ക്ക് എത്തിയ പോലീസിനെ കുഴപ്പത്തിലാക്കിയത്. റദ്ദാക്കിയ ലൈസെന്‍സായിരുന്നു യുവതിക്ക് ഉണ്ടായിരുന്നത്. ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. കാറിലുണ്ടായിരുന്നത് കഞ്ചാവും കൊക്കെയ്‌നും ആയിരുന്നു.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.