Latest News

കോഴിക്കോട് വിമാനത്താവളം പഴയ നില കൈവരുന്നത് വരെ സമരം തുടരും

കോഴിക്കോട്:[www.malabarflash.com] കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പഴയ സ്റ്റാറ്റസ്‌കോ നിലവില്‍ വരുന്നത് വരെ സമരമുഖത്ത് ഒരുമിച്ച് നില്‍ക്കുമെന്നും കരിപ്പൂര്‍ വിമാനത്താവളത്തിനു വേണ്ടി സമരംചെയ്യുന്നവരെ ഭീകരവാദികളായി ചിത്രീകരിച്ച് ക്രൂശിക്കാനുള്ള ചിലരുടെ ശ്രമത്തെ വിദേശമലയാളികള്‍ തള്ളിക്കളയുമെന്നും മലബാര്‍ ഡവലപ്‌മെന്റ് ഫോറം ചെയര്‍മാന്‍ ഡോ.എംകെ മുനീര്‍ എം.എല്‍.എ പറഞ്ഞു.

ഗള്‍ഫിലെ പ്രമുഖ സംഘടനകളുടെ സഹകരണത്തോടെ മലബാര്‍ ഡവലപ്‌മെന്റ് ഫോറം കോഴിക്കോട് നടത്തിയ കരിദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിപ്പൂരിന്നെതിരെ വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ദല്‍ഹിയിലെ ഉദ്യോഗസ്ഥ ഗൂഡ സംഘത്തിന്നെതിരെ ജനരോഷം ഉയരേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും മലബാറിലെ പ്രവാസി സമൂഹത്തിന്റെ യാത്രാ സൗകര്യം നിഷേധിക്കാന്‍ ആരു ശ്രമിച്ചാലും അതിന്നെതിരെ സമരരംഗത്ത് സജീവമാകുമെന്നും വിവിധ ഗള്‍ഫ് സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീറിന്റെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ നടന്ന കരിദിന സമര സമ്മേളനത്തില്‍ ഡോ.കെ മൊയ്തു,വി കുഞ്ഞാലി മുക്കം,കെ.പി നൂറുദ്ധീന്‍, ടി,പി.എം ആിര്‍ അലി, എസ് വി അബ്ദുള്ള,സഹദ് പുറക്കാട്,ആറ്റക്കോയ പള്ളിക്കണ്ടി,നുസ്‌റത്ത് ജഹാന്‍,അസീസ് തോലേരി,കരീം അബ്ദുല്ല ഖത്തര്‍,കെ.പി.ഇമ്പിച്ചി മമ്മു ഹാജി,അമ്മാര്‍ കിഴുപറമ്പ്, ഗുലാം ഹസ്സന്‍ കൊളക്കാടന്‍, റാഷിദ് കണ്ണങ്കോട് ബഹ്‌റൈന്‍,മസ്ഹൂദ് തിരുത്തിയാട് ഖത്തര്‍, സലീം വാഴക്കാട്,ടി പി രാജന്‍, യു.എ നസീര്‍ ലണ്ടന്‍,അബ്ബാസ് കളത്തില്‍,അമീന്‍ കൊടിയത്തൂര്‍, ബഷീര്‍ ബാത്ത,നിസ്താര്‍ ചെറുവണ്ണൂര്‍, ഇ.കെ.അബ്ദുല്ല,ചെറുവാടി ഹാജി, ഹനീഫ കിഴിശ്ശേരി,ഏ.വി മുസ്തഫ,സി.കെ ശാക്കിര്‍,ഇ.കെ പ്രദീപ് കുമാര്‍,അഡ്വക്കറ്റ് സാജിദ് മുഹമ്മദ്,എഫ് എം അബ്ദുല്ല,അഷ്‌റഫ് മേച്ചേരി, എന്നിവര്‍ വിവിധ സംഘടനകള്‍ക്കുവേണ്ടി ആശംസാ പ്രസംഗം നടത്തി.

ഉസ്മാന്‍ ചാത്തന്‍ചിറ സ്വാഗതവും കണ്ണന്‍ ചെറുവാടി നന്ദിയും പറഞ്ഞു. കാലത്ത് എട്ടുമണിമുതല്‍ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ കരിദിന ബാഡ്ജ് വിതരണം നടത്തി. 

വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോയവര്‍ക്കെല്ലാം സമര മുദ്രാവാക്യങ്ങള്‍ മുദ്രണം ചെയ്ത ബാഡ്ജ് നല്‍കിയിരുന്നു. സമരത്തിന്റെ അടുത്ത ഘട്ടം ഡല്‍ഹിയില്‍ പാര്‍ലമെന്റിനു മുന്നിലായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.