ചേര്‍ത്തല:[www.malabarflash.com] ക്രിസ്തു മത വിശ്വാസിയായ റിട്ട. ഹെഡ്മിസ്ട്രസിന്റെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു. ചേര്‍ത്തല കളവംകോടം ചേന്നാട്ട് അഡ്വ. എ. ജോര്‍ജിന്റെ ഭാര്യ പട്ടണക്കാട് ഗവ. ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് എം.പി.ലീലാമ്മ (72) യുടെ സംസ്‌കാരമാണ് ഞായറാഴ്ച രാവിലെ ശാന്തിയുടെ കാര്‍മികത്വത്തില്‍ നടത്തിയത്. സഞ്ചയനം വ്യാഴാഴ്ച 10നു നടക്കും.
ഉഴുവ സെന്റ് അന്നാസ് പള്ളിയിലെ കൈക്കാരനായിരുന്ന ജോര്‍ജ് ഒന്നര വര്‍ഷമായി ശരീരം പാതി തളര്‍ന്നു കിടപ്പിലാണ്. ശനിയാഴ്ച വൈകിട്ടു മരിച്ച ലീലാമ്മയുടെ സംസ്‌കാരം നടത്തുന്നതിന് ഉടന്‍ തന്നെ പള്ളിയുമായി ബന്ധപ്പെട്ടെങ്കിലും മാപ്പ് അപേക്ഷ എഴുതി കൊടുക്കണമെന്നു പറഞ്ഞതായി മകന്‍ ജി.ഷിജു പറഞ്ഞു.
പള്ളിയില്‍ പതിവായി പോകാതെ വിശേഷ അവസരങ്ങളില്‍ മാത്രം പോയിരുന്നതിന്റെ പേരിലാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്നും ഇതിനു തയാറല്ലാത്തതു കൊണ്ടാണു ദഹിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പറഞ്ഞു. ഷിമിയാണു മകള്‍. പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതിനു തയാറായിരുന്നെങ്കിലും ഷിജുവിന്റെ പിടിവാശി കാരണമാണ് അതിനു കഴിയാതെ പോയതെന്നു വികാരി ഫാ. പി.എ. ആന്റണി പറഞ്ഞു.
ഏറെ കാലമായി പള്ളിയുമായി സഹകരണമില്ലാതിരുന്നയാളാണു ഷിജു. പള്ളിയില്‍ തന്നെ സംസ്‌കാരം നടത്തുന്നതിനു ഞായറാഴ്ച പുലര്‍ച്ചെ വരെ ഇടവകാംഗങ്ങള്‍ ശ്രമിച്ചിരുന്നതായി വികാരി വിശദീകരിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment