ന്യൂഡല്‍ഹി:[www.malabarflash.com] ഐഎസിന്റെ ആശയ സ്രോതസായ സലഫിസത്തെ ചെറുക്കുന്നതിനു ദേശവ്യാപക പ്രചാരണം നടത്താന്‍ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്എസ്എഫ്) അഖിലേന്ത്യാ പ്രതിനിധി സമ്മേളനം തീരുമാനിച്ചു. നിരപരാധികളായ ആയിരക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കി ലോകക്രമത്തെ അസ്ഥിരമാക്കുന്ന തീവ്രവാദ വര്‍ഗീയ നിലപാടുകളെ ചെറുത്തു തോല്‍പ്പിക്കണം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
ലോകത്തിനു മുന്നില്‍ ഇസ്‌ലാം സമര്‍പ്പിക്കുന്നതു സഹിഷ്ണുതയുടെയും സൗഹാര്‍ദത്തിന്റെയും സന്ദേശമാണെന്നും ഇസ്‌ലാമിക തീവ്രവാദമെന്ന ഒന്നില്ലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ഐഎസ് ഉള്‍പ്പെടെ ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഭീകര സംഘടനകളും ഇസ്‌ലാമിക ചട്ടക്കൂടിനു പുറത്താണെന്ന് അദ്ദേഹം പറഞ്ഞു.
ഷൗക്കത്ത് നഈമി ബുഖാരി, നൗഷാദ് ആലം മിസ്ബാഹി, ഡോ. ശിഹാബുദ്ദീന്‍ റിസ്‌വി, സാലിഖ് അഹ്മദ് ലത്വീഫി, മുഈനുദ്ദീന്‍, സയ്യിദ് സാജിദ് അലി, അബ്ദുര്‍സാഖ് സഖാഫി, എം.അബ്ദുല്‍ മജീദ് അരിയല്ലൂര്‍, അബ്ദുല്‍ കലാം മാവൂര്‍, ആര്‍.പി.ഹുസൈന്‍ ഇരിക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: ഷൗക്കത്ത് ബുഖാരി നഈമി, കശ്മീര്‍ (പ്രസിഡന്റ്), സാലിക് അഹ്മദ് ലത്വീഫി, അസം (വൈസ് പ്രസിഡന്റ്) കെ.എം.അബൂബക്കര്‍ സിദ്ദിഖ്, കര്‍ണാടക (ജന.സെക്രട്ടറി), കെ.അബ്ദുല്‍ കലാം, കേരളം (ജോ.സെക്രട്ടറി) സുഹൈറുദ്ദീന്‍ നൂറാനി, ബംഗാള്‍ (ട്രഷറര്‍)
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment