കുന്നംകുളം:[www.malabarflash.com] വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന സ്വവര്‍ഗ പ്രണയിനികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ പോലീസ് അനുമതി നല്‍കി. മകനെ കാണാനില്ലെന്നുകാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ പോലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു ഇരുവരും.
കുന്നംകുളം ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് കടവില്‍ വിശാഖ് (26), മുണ്ടത്തിക്കോട് കരുവാന്‍ വീട്ടില്‍ അജേഷ് (21) എന്നിവരാണ് പോലീസ് സാന്നിധ്യത്തില്‍ ഒന്നായത്. വിശാഖിനെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ വേലായുധന്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ഹാജരാവുകയായിരുന്നു.
ഡാന്‍സറും മേക്കപ്പ്മാനും ഡിസൈനറുമായ അജേഷ് രണ്ടുവര്‍ഷമായി ബെംഗളുരുവിലെ ഹോസാര്‍ റോഡിലെ ഭിന്നലിംഗക്കാരോടൊപ്പമാണ് താമസം. ജിം പരിശീലകനായ വിശാഖ് വാദ്യകലാകാരന്‍ കൂടിയാണ്.
ബെംഗളുരുവില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ശിങ്കാരിമേളം അവതരിപ്പിക്കാന്‍ പോയപ്പോഴാണ് വിശാഖ്, അജേഷിനെ കണ്ടുമുട്ടിയത്. പ്ലസ്ടു വിദ്യാഭ്യാസമുള്ള ഇരുവരും പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. പിന്നീട് ചാറ്റിങ്ങിലൂടെ സൗഹൃദം വളര്‍ന്നു. സൗഹാര്‍ദം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചെറുപ്പത്തില്‍ത്തന്നെ സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അജേഷ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുകയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment