ഉദുമ:[www.malabarflash.com] യുഡിഎഫുകാരുടെ കള്ളപ്പരാതിയില്‍ സിപിഐ എം പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നതായി സിപിഐ എം പാലക്കുന്ന് ലോക്കല്‍ കമ്മിറ്റി. ഇതില്‍ പ്രതിഷേധിച്ച് ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കുന്നതിനായി പണം വാങ്ങാന്‍ വിസമ്മതിച്ചതിന് സ്ത്രീകളുള്‍പ്പെടെയുള്ളവരെ വീടുകയറി അക്രമിക്കുകയും വീട് അടിച്ചുതകര്‍ക്കുകയും ചെയ്ത യുഡിഎഫുകാര്‍ക്കെതിരെ കേസെടുക്കാന്‍ രണ്ടുമാസം കഴിഞ്ഞിട്ടും ബേക്കല്‍ പോലീസ് തയ്യാറായില്ല. എന്നാല്‍ വോട്ടിന് പണം നല്‍കാന്‍ ശ്രമിച്ച യുഡിഎഫുകാരെ അക്രമിച്ചെന്ന കള്ളപ്പരാതിയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് ബേക്കല്‍ പൊലീസ് നിരന്തരം വേട്ടയാടുകയാണ്. പാതിരാത്രിയിലും പകലും റെയ്ഡിന്റെ പേരില്‍ വീടുകളില്‍ കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു.
റേഷന്‍കടയില്‍ കയറി അറസ്റ്റുചെയ്ത ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കമലാക്ഷന്‍ റിമാന്‍ഡിലാണ്. കള്ളക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റു സിപിഐ എം പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കോടതി പരിഗണിക്കുന്നതിന് മുമ്പായാണ് ബേക്കല്‍ എസ്‌ഐയുടെ പരാക്രമം. പരാതിക്കാരന്റെ മൊഴിയിലും എഫ്‌ഐആറിലും ഉള്‍പ്പെട്ടവര്‍ക്ക് പുറമെ മറ്റു സിപിഐ എം പ്രവര്‍ത്തകരുടെ പേരുകള്‍ പോലീസ് സ്വമേധയാ ഉള്‍പ്പെടുത്തി. ഇവരുടെ വീടുകളില്‍ പാതിരാത്രിയെത്തുന്ന പോലീസ് കിടപ്പുമുറിയിലേക്ക് ടോര്‍ച്ചടിച്ച് പരിശോധിക്കുന്നു.
കാര്യങ്ങള്‍ അന്വേഷിക്കുന്ന വീട്ടുകാരോടും നാട്ടുകാരോടും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് എസ്‌ഐ പറയുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നും എംഎല്‍എമാരുടെ നിര്‍ദേശപ്രകാരവുമാണ് റെയ്‌ഡെന്നാണ് എസ്‌ഐ വിശദീകരിക്കുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ പാര്‍ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് അകറ്റിനിര്‍ത്താനുള്ള ശ്രമമാണിത്. ഇത് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്ന് ലോക്കല്‍കമ്മിറ്റി അഭ്യര്‍ഥിച്ചു.
വീടുകളില്‍ കയറി അക്രമിച്ച യുഡിഎഫുകാര്‍ക്കെതിരെ കേസെടുക്കാന്‍ മടിക്കുന്നതിലും പാര്‍ടിയെ കരിവാരിത്തേക്കുന്ന വിധത്തിലുള്ള കുപ്രചാരണം നടത്തുന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ബേക്കല്‍ സ്‌റ്റേഷനിലേക്ക് സിപിഐ എം മാര്‍ച്ച് നടത്തുന്നത്. യോഗത്തില്‍ വി ആര്‍ ഗംഗാധരന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍, ലോക്കല്‍ സെക്രട്ടറി മധു മുതിയക്കാല്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment