ദുബൈ:[www.malabarflash.com] അനധികൃതമായി ഡ്രോണ്‍ പറന്നതിനെ തുടര്‍ന്ന് ദുബൈ രാജ്യാന്തര വിമാനത്താവളം 27 മിനിറ്റ് അടച്ചിട്ടു. ബുധനാഴ്ച രാവിലെ 8.08 മുതല്‍ 8.35 വരെയാണ് അടച്ചതെന്ന് ദുബൈ എയര്‍പോര്‍ട്‌സ് അധികൃതര്‍ അറിയിച്ചു. ഇതുമൂലം വിമാന സര്‍വീസുകള്‍ അല്പനേരത്തേയ്ക്ക് റദ്ദാക്കി. വിമാനത്താവള പരിധിയില്‍ നിന്ന് അഞ്ച് കിലോ മീറ്റര്‍ അകലെ വരെ ഡ്രോണുകളുടെ ഉപയോഗത്തിന് നിരോധനമുണ്ട്.
8.35 മുതല്‍ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയും 8.40 മുതല്‍ പുറപ്പെടുകയും ചെയ്തു. 9.07 ന് വിമാനത്താവള പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായി. യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് പ്രാഥമിക പരിഗണന നല്‍കുന്നതെന്നും സര്‍വീസ് കുറച്ചുനേരത്തേയ്ക്ക് മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ദുബൈ എയര്‍പോര്‍ട്‌സ് വക്താവ് പറഞ്ഞു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment