കൊച്ചി: [www.malabarflash.com]മലയാള യുവതാരം അജു വര്‍ഗീസിന് ഇനി ഇരട്ടകുട്ടികള്‍ രണ്ടല്ല. നാലാണ്. ഇന്നലെയാണ് അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും വീണ്ടും ഇരട്ടകുട്ടികള്‍ ജനിച്ചത്.
ആദ്യപ്രസവത്തില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നെങ്കില്‍ ഇത്തവണ രണ്ട് ആണ്‍കുട്ടികളാണ് അജുവിന്റെ വീട്ടിലെ പുതിയ അതിഥികള്‍. മൂത്ത കുട്ടികളായ ഇവാനും ജൂവാനക്കും കൂട്ടിനെത്തിയ പുതിയ അതിഥികള്‍ക്ക് ജേക്, ലൂക്ക് എന്നാണ് പേരിട്ടത്.
വിനീത് ശ്രീനിവാസന്റെ സിനിമകളിലുടെ വെള്ളിത്തിരയിലെത്തിയ അജുവിപ്പോള്‍ മുന്‍നിര ഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ഫാഷന്‍ ഡിസൈനറാണ് അജുവിന്റെ ഭാര്യ അഗസ്റ്റീന. അടുത്തിടെ സൂപ്പര്‍ ഹിറ്റായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അജുവിനൊപ്പം ഇവാനും ജുവാനയും അഭിനയിച്ചിട്ടുണ്ട്.
Keywords: Actor Aju Varghese Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment