കാഞ്ഞങ്ങാട്:[www.malabarflash.com] വിത്യസ്ത ജാതി മത വിഭാഗങ്ങൾ അധിവസിക്കുന്ന കേരളീയ സമൂഹത്തിന് കൂടുതൽ ഐക്യത്തോടെ മുന്നേറാനുള്ള പ്രയാണത്തിന് മാർഗ്ഗദീപം തെളിയിച്ച മഹാഗുരുവാണ് ശ്രീനാരായണ ഗുരുവെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
ശ്രീനാരായണ ഗ്ലോബൽ മിഷൻ കാസർകോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ 162 ആമത് ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ആധുനിക ജീവിതത്തിന് അനുയോജ്യമാംവിധം ഉഴുതുമറിച്ച ഏറ്റവും വലിയ ദാർശനികനായ ഗുരു ഈ നാടിനെ മാറ്റിപ്പണിയുന്നതിന് വലിയ സന്ദേശമാണ് നൽകിയത്. ഗുരു തുടങ്ങിവെച്ച പ്രവർത്തനങ്ങളാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പോലും വഴികാട്ടിയായത്.
സമൂഹത്തെ ആധുനിക ജീവിതത്തിന് അനുയോജ്യമാംവിധം ഉഴുതുമറിച്ച ഏറ്റവും വലിയ ദാർശനികനായ ഗുരു ഈ നാടിനെ മാറ്റിപ്പണിയുന്നതിന് വലിയ സന്ദേശമാണ് നൽകിയത്. ഗുരു തുടങ്ങിവെച്ച പ്രവർത്തനങ്ങളാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പോലും വഴികാട്ടിയായത്.
ഒരു നൂറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന ബ്രഹ്മണ്യത്തെയും പുരോഹിതത്വത്തെയും വെല്ലുവിളിച്ച് അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു നടത്തിയ ശിവപ്രതിഷ്ഠ സാമൂഹ്യ നവോത്ഥാനത്തിന്റെ നാഴിക കല്ലാണ്. എല്ലാ ദൈവങ്ങൾക്കും സ്വന്തമായി ആളുകളുള്ള ഇന്നത്തെ കാലത്ത് ഓർക്കാൻ പോലും സാധിക്കാത്തതാണ് ഗുരുവിന്റെ ഈ വിപ്ലവകരമായ പ്രവർത്തനം. ഗുരുവിനെയും അദ്ദേഹത്തിന്റെ സംഭവനകളെയും പല വിധത്തിൽ വ്യാഖ്യാനിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ നാം കരുതിയിരിക്കണം.
ഇന്ന് ഗുരുവിനെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഗുരുവിന്റെ മുമ്പിൽ മനുഷ്യരും ജീവജാലങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജാതിമത ചിന്തകളൊന്നും അന്ന് മനസിലുണ്ടായിരുന്നില്ല. അന്നത്തെ സാമൂഹ്യ സാംസ്ക്കാരിക സാഹചര്യങ്ങളിൽ ജനതയെ ഉദ്‌ബോധനം നടത്തുകയായിരുന്നു വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത ഗുരു. മാനവികമൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനും പരസ്പര സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനും ഗുരുവിന്റെ സന്ദേശവും ദർശനവും പ്രചരിപ്പിക്കുന്നതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഉദ്‌ഘാടന ചടങ്ങിൽ ഗ്ലോബൽ മിഷൻ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.സി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ മുഖ്യാതിഥിയായരുന്നു. മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിന് ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനം പ്രചോദനമാകുമെന്ന് വി.വി. രമേശൻ പറഞ്ഞു.
ഉദ്‌ഘാടന ചടങ്ങിൽ ഗ്ലോബൽ മിഷൻ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.സി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ മുഖ്യാതിഥിയായരുന്നു. മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിന് ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനം പ്രചോദനമാകുമെന്ന് വി.വി. രമേശൻ പറഞ്ഞു.
ബ്രഹ്മചാരി ഹരീന്ദ്രനാഥ് ചാത്തമത്ത് പ്രഭാഷണം നടത്തി. ജില്ലാ ആക്റ്റിംഗ് പ്രസിഡണ്ട് പി.സി.വിശ്വംഭരൻ പണിക്കർ ഗുരുസന്ദേശം നൽകി. ഹൊസ്ദുർഗ് ബാർ അസോസിയേഷൻ പ്രസിഡണ്ട് ടി. കെ. സുധാകരൻ, ജില്ലാ ആക്റ്റിംഗ് പ്രസിഡണ്ട് കെ. കുമാരൻ, ജില്ലാ രക്ഷാധികാരി കെ. ജി. കൊടക്കാട്, ജില്ലാ ചീഫ് കോ ഓഡിനേറ്റർ ടി. ബാലകൃഷ്ണൻ, ജില്ലാ കോ ഓഡിനേറ്റർ പി. പി. നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ, ജില്ലാ ട്രഷറർ നാരായണൻ പള്ളിക്കാപ്പിൽ എന്നിവർ പ്രസംഗിച്ചു.
സുജിത്ത് കൊടക്കാട്, പി. കരുണാകരൻ, അഡ്വ.കെ.കെ സതീഷ്‌കുമാർ, അഡ്വ. അർജുനൻ വയലിൽ. കെ. വി.സുകുമാരൻ, എക്കാൽ രാഘവൻ, കെ. വി രാഘവൻ, ആനന്ദൻ ചായ്യോത്ത്, സി.ചിത്രാകരൻ എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ കുളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്ന കാരി എ .എൽ .പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി ഹേമന്തിനെ സാഹസികമായി രക്ഷപ്പെടുത്തിയ അച്ചാംതുരുത്തി രാജാസ് എ.യു.പി.സ്കൂളിലെ വിദ്യാർത്ഥികളായ ആകാശ് , അക്ഷയ്, ജിതിൻ ബാബു, കാരി എ .എൽ .പി സ്കൂളിലെ ആരോമൽ എന്നീ കുട്ടികളെ ആദരിച്ചു. സ്വന്തം ജീവൻ പണയം വെച്ച് ധീരത കാണിച്ച കുട്ടികൾക്ക് മന്ത്രിയും നഗരസഭ ചെയർമാനും ഉപഹാരങ്ങൾ സമ്മാനിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment