കരിവെള്ളൂര്‍:[www.malabarflash.com] വാഗാ അതിര്‍ത്തിയില്‍ പരേഡ് കാണാനെത്തിയ മലയാളി ബാലിക അപകടത്തില്‍പെട്ടു മരിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് ഉണ്ടായ അപകടത്തില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കു പോയ ശ്രീനന്ദന (9) ആണ് മരിച്ചത്.
വടകര മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫിസിലെ എഎംവിഐ കരിവെള്ളൂര്‍ പെരളത്തെ കെ.വി.പ്രേമരാജന്റെയും കൊല്ലത്തെ നാഗലക്ഷ്മിയുടെയും മകളാണ്.
സൈനിക പരേഡ് കാണാനുള്ള ഗാലറിയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. വാര്‍ക്കയ്ക്ക് ഉപയോഗിച്ച തകര ഷീറ്റുകള്‍ മണ്ണുമാന്തി ഉപയോഗിച്ചു നീക്കുന്നതിനിടെ ഇരുമ്പുതൂണ്‍ തലയില്‍ പതിച്ചാണ് മരിച്ചത്.
ഇപ്പോള്‍ അമൃത് സറിലെ സിവില്‍ ആശുപത്രിയിലാണ് ശ്രീനന്ദനയുടെ മൃതദേഹം. ഇവിടുത്തെ താല്‍ക്കാലിക ജീവനക്കാരനായ ജഗതര്‍ സിങ്ങിനും അപകടത്തില്‍ പരുക്കേറ്റു. എന്നാല്‍ ഗുരുതരമല്ല.
സംഭവത്തില്‍ മണ്ണുമാന്തിയുടെ ഡ്രൈവര്‍ ജുഗ്‌രാജ് സിങ് അറസ്റ്റിലായി. മണ്ണുമാന്തിയും കസ്റ്റഡിയിലെടുത്തു. കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച മുഴപ്പിലങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ടൂര്‍ പാക്കേജില്‍ കുടുംബസമേതം പോയതായിരുന്നു. ശനിയാഴ്ച മടങ്ങാനിരിക്കെയാണ് അപകടം. പയ്യന്നൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: ശ്രീനന്ദ്, ശ്രീഹിത.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment