Latest News

സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും നല്ല മാതൃകകള്‍ പകര്‍ത്തി പെരുന്നാളിനെ ചൈതന്യാമാക്കുക -ഖാസി എം. അലിക്കുഞ്ഞി മുസ്ലിയാര്‍

മഞ്ചേശ്വരം:[www.malabarflash.com] ആത്മ സമര്‍പ്പണത്തിന്റെയും ത്യാഗബോധത്തിന്റെയും സാഫല്യ വേളയായായ ബലിപെരുന്നാള്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ സഹായകമാവട്ടെയെന്ന് സംയുക്ത ഖാസിയും സമസ്തക കേരള ജംഇ.യ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ബലി പെരുന്നാള്‍ സന്ദേശത്തില്‍ ആശംസിച്ചു.

സ്‌നേഹ സമര്‍പ്പണത്തിന്റെ നല്ല മാതൃകകള്‍ പകര്‍ത്തിയായിരിക്കണം നമ്മുടെ ആഘോഷങ്ങള്‍. ബന്ധങ്ങള്‍ സുദൃഡമാക്കിയും സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞുമായിരിക്കണം നാം പെരുന്നാളിനെ വരവേല്‍ക്കേണ്ടത്. 

മതം വിലക്കിയ ആഭാസങ്ങളോ മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളോ ധൂര്‍ത്തോ ഇല്ലാതെ ലളിതമായിരിക്കണം വിശ്വാസിയുടെ ആഘോഷം എന്നും അദ്ധേഹം ഉണര്‍ത്തി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.