മൂവാറ്റുപുഴ:[www.malabarflash.com] തണുത്ത മീന്‍ കറിയില്‍നിന്ന് പുക ഉയരുന്നത് കൗതുകമാകുന്നു. പായിപ്ര സെന്‍ട്രല്‍ ജുമാമസ്ജിദിന് സമീപം കൊച്ചുപറമ്പില്‍ സലീം ഇബ്രാഹീമിന്റെ വീട്ടിലാണിത്. ശനിയാഴ്ച രാവിലെ വാങ്ങിയ അരകിലോ ചാള ഭാര്യ ബീവി ഉച്ചക്ക് കറിവെച്ചു. ചോറിനൊപ്പം കുടുംബം ഇത് കഴിക്കുകയും ചെയ്തു.
വൈകീട്ട് നാലോടെ ചൂടാക്കാത്ത കറിയില്‍നിന്ന് പുക ഉയരുന്നതാണ് കണ്ടത്. ഇതോടെ കുടുംബം ഭീതിയിലായി. ഞായറാഴ്ച രാവിലെ കുടുംബം പഞ്ചായത്തംഗമായ നസീമ സുനിലിനെ വിവരമറിയിച്ചതോടെ തണുത്ത മീന്‍ കറിയില്‍നിന്ന് പുക ഉയരുന്നത് കാണാന്‍ നാട്ടുകാര്‍ കൂട്ടമായി എത്താന്‍ തുടങ്ങി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുതല്‍ കലക്ടര്‍ അടക്കമുള്ളവരെ പഞ്ചായത്തംഗം വിവരം അറിയിച്ചു. മീന്‍ കേടാകാതിരിക്കാന്‍ ചേര്‍ത്ത രാസവസ്തുവിന്റെ പ്രവര്‍ത്തനമാണ് പുകയെന്നാണ് സൂചന.
കൗതുകം കാണാനത്തെുന്നവര്‍ പല അഭിപ്രായവും പറയുന്നുണ്ടെങ്കിലും രണ്ടുദിവസമായി ചട്ടിയില്‍നിന്ന് ഉയരുന്ന പുക കുടുംബത്തിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. മീന്‍ കറി കഴിച്ച കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment