Latest News

ഗുണ്ടാ ആക്രമണം; യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു

കാലടി:[www.malabarflash.com] കാലടിയിൽ ഗുണ്ടാ ആക്രമണത്തിൽ യുവാവ് നടുറോഡിൽ വെട്ടേറ്റു മരിച്ചു. കൈപ്പട്ടൂർ ഇഞ്ചക്ക ദേവസിയുടെ മകൻ സനൽ (33) കൊല്ലപ്പെട്ടത്. കാലടി സംസ്കൃത സർവകലാശാല ഹോസ്റ്റലിനു സമീപം പുത്തൻകാവ് അമ്പലത്തിന്റെ മുൻവശത്തെ റോഡിൽ തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.

കൈപ്പട്ടൂർ ഇഞ്ചക്ക കവലയിൽനിന്നു കാലടിയിലേക്കു സ്കൂട്ടറിൽ വരികയായിരുന്ന സനലിനെ കാറിലെത്തിയ മൂന്നംഗസംഘം ഇടിച്ചുവീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. നെഞ്ചിനും പുറത്തും കൈകാലുകൾക്കും വെട്ടേറ്റു റോഡിൽ രക്‌തംവാർന്നു കിടന്ന സനലിനെ നാട്ടുകാർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ പത്തോടെ മരണം സംഭവിച്ചു.

കാലടി സിഐ സജി മാർക്കോസ്, എസ്ഐ നോബിൾ മാനുവൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്‌ഥലത്തെത്തി അന്വേഷണം നടത്തി. കൊലയ്ക്കു പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുളള വൈരാഗ്യമാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മരിക്കുന്നതിനു മുൻപ് സനൽ നൽകിയ മൊഴിപ്രകാരം പ്രതിളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സിഐ അറിയിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്. ബിനിതയാണു മരിച്ച സനലിന്റെ ഭാര്യ. മകൻ: ഷീൻ ക്രിസ്റ്റോ (മൂന്നുവയസ്).


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.