Latest News

കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് കക്കൂസില്‍ തള്ളിയ വീട്ടുവേലക്കാരിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്:[www.malabarflash.com] സൗദി അറേബ്യയില്‍ കുട്ടിയെ ക്രൂരമായി കൊന്ന വീട്ടുവേലക്കാരിക്ക് വധശിക്ഷ. ലമീസ് ബിന്‍ത് മുഹമ്മദ് എന്ന സൗദി പെണ്‍കുട്ടിയെ കൊന്ന കേസിലാണ് ശിക്ഷ. കുഞ്ഞിനെ കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന ശേഷം കക്കൂസില്‍ തള്ളുകയായിരുന്നു.

എത്യോപ്യന്‍ സ്വദേശി സംസം അബ്ദുല്ല ബൂരികയെയാണ് വധശിക്ഷയ്ക്ക് വിധേയയാക്കിയത്. കുഞ്ഞിനെ കാണാതിരുന്നതിനെ തുടര്‍ന്ന് റിയാദ് പൊലീസ് വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് ക്രൂരമായ കൊലപാതക കഥ പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനറല്‍ കോടതിയിലാണ് റിയാദ് പൊലീസ് വീട്ടുജോലിക്കാരിക്കെതിരായ കുറ്റപത്രം നല്‍കിയത്. ജനറല്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. കീ‍ഴ്ക്കോടതിയുടെ വിധി അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ശരിവെച്ചു. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച സൗദി ഭരണകൂടം ഇവരുടെ വധശിക്ഷ നടപ്പാക്കി.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.