ടെക്ക് ലോകത്ത് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍മീഡിയ ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഈ മെസഞ്ചറിനെ മറികടക്കാന്‍ നിരവധി കമ്പനികള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അവസാനമായി അലോ എന്ന ആപ്ലിക്കേഷനുമായി ഗൂഗിളും എത്തിയിരിക്കുന്നു.[www.malabarflash.com]
ഗൂഗിള്‍ ടോക്ക്, ഗൂഗിള്‍ മെസഞ്ചര്‍, ഗൂഗിള്‍ ഹാങൗട്ട് തുടങ്ങി സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായ സേവനമാണ് അലോ നല്‍കുന്നത്. ഉപയോക്താവിന്റെ ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ടാണ് അലോ പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണല്ലോ വാട്‌സാപ്പും പ്രവര്‍ത്തിക്കുന്നത്.
ഐ/ഒ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ അവതരിപ്പിച്ച രണ്ട് ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു ഗൂഗിള്‍ അലോ. വാട്‌സാപ്പിന്റെയും ടെലിഗ്രാമിന്റെയും അതേരീതി തന്നെയാണ് അലോയും ഉപയോഗിച്ചിരിക്കുന്നത്. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ മൊബൈല്‍ നമ്പര്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
ഗൂഗിളിന്റെ സഹായം തേടാവുന്ന സ്മാര്‍ട്ട് ആന്‍സര്‍ സംവിധാനവും വിസ്പര്‍ ഷൗട്ട് പോലെയുള്ള ഫീച്ചറുകളും ഗൂഗിള്‍ അലോയില്‍ ഉണ്ട്. സെര്‍ച്ച് ചെയ്യുക, യു ട്യൂബ് വിഡിയോസ് ഉള്‍പ്പെടുത്തുക, സംഭാഷണങ്ങള്‍ തര്‍ജമ ചെയ്യുക എന്നുള്ള പല കാര്യങ്ങളും അലോ വഴി ചെയ്യാന്‍ സാധിക്കും.
അലോ വഴി ഒരു ചിത്രം അയച്ചു കൊടുക്കുമ്പോള്‍ തന്നെ, അതില്‍ നമുക്കിഷ്ടമുള്ള അക്ഷരങ്ങളോ ചിത്രങ്ങളോ വരച്ചു ചേര്‍ക്കാനുള്ള സംവിധാനവുമുണ്ട്. പക്ഷേ ഇതൊന്നുമല്ല ഇവനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ആണ് ഈ അപ്ലിക്കേഷന്റെ നട്ടെല്ല്. ഗൂഗിള്‍ അസിസ്റ്റന്റ് എന്ന സാങ്കേതിക വിദ്യയാണ് ഇത് നടപ്പിലാക്കാന്‍ സഹായിക്കുന്നത്. നമ്മുടെ സംഭാഷണങ്ങളില്‍ പലയിടത്തും ഗൂഗിള്‍ അസിസ്റ്റന്റിനെ ഉപയോഗിക്കാന്‍ സാധിക്കും.

Keywords: Technology News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment