Latest News

അര്‍ജ്ജുന അവാര്‍ഡ് ജേതാവിനെ ദുബായില്‍ ആദരിച്ചു

ദുബായ്:[www.malabarflash.com] ഈ വര്‍ഷത്തെ കേന്ദ്ര ഗവണ്‍മെന്റിന്റെ അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഒരു പതിറ്റാണ്ട് കാലമായി ചോരാത്ത കൈകളുമായി ഇന്ത്യന്‍ ഗോള്‍ വലയം കാക്കുന്ന സുബ്രതപോളിന് ദുബൈ ഹില്‍ട്ടണ്‍ ഗാര്‍ഡനില്‍ വെച്ച് സ്വീകരണം നല്‍കി.

അല്‍ഫലാ ഫൗണ്ടേഷന്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള പൊന്നാട അണിയിച്ചു. മുന്‍ ഇന്ത്യന്‍ താരം എന്‍.പി. പ്രദീപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നേര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഗോള്‍ കീപ്പര്‍ ടി.പി. റഹനേഷ്, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, ശബീര്‍ കീഴൂര്‍ എന്നിവര്‍ സംബന്ധിച്ചു. ആസിഫ് കാപ്പില്‍ സ്വാഗതവും ശക്കീല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.